ലോകം കാത്തു നില്‍ക്കുന്നത് ഇന്ത്യയിലെ വിദ്യാസമ്പന്നരെ: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ചാവക്കാട്: ഇന്ത്യയിലെ വിദ്യാസമ്പന്നരെ ലോകം കാത്തു നില്‍ക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാന്‍ കഴിയുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. കെ.എം.സി.സി അബൂദാബി ത്യശൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് മത്‌സരം നടക്കുന്നത് ലോക കമ്പോളങ്ങളിലാണ.് ലോകത്തിനു തന്റെ വിജ്ഞാനം നല്‍കുന്ന രാജ്യമായി ഇന്ത്യമാറി. എല്ലാരംഗത്തും ഇന്ത്യ കുതിക്കുകയാണ.്
ടെക്‌നോളജിയില്‍ ഇന്ത്യ മറ്റുരാഷ്ട്രങ്ങളെ പിന്നിലാക്കി. നമ്മുടെ വിദ്യാസമ്പന്നരായ സമൂഹം മുന്നേറുകയാണ്. വളര്‍ന്നുവരുന്ന മക്കള്‍ ഇനിയും മാറേണ്ടതുണ്ട് എവിടെയും തല ഉയര്‍ത്തിനില്‍ക്കാനുള്ള നട്ടല്ല് നമുക്ക് വേണം. അതിന് വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നെ പറ്റു.
ഒപ്പം പരസ്പര സൗഹാര്‍ദ്ധവും, സ്‌നേഹവും, എന്നാലെ വിജയത്തില്‍ വലിയ പങ്കുവഹിക്കു ഇ ടി പറഞ്ഞു. വിദ്യഭ്യാസ സംവിധാനം ഒരു കൈപടയില്‍ ഒതുങ്ങാന്‍ പോകുകയാണ്. ഭാരിച്ച ചിലവുകളില്ലാതെ കുട്ടികള്‍ പുസ്തകകെട്ടുകള്‍ താങ്ങി നടക്കേണ്ടിവരില്ല . സാധുക്കളായ മക്കള്‍ക്കു പോലും സൗകര്യപ്രദമായി വിദ്യഭ്യാസം നടത്തുന്നതിനുള്ള ന്യൂതന അത്യാധുനിക സംവിധാനങ്ങളാണ് നടപ്പിലാവുക. സമൂഹത്തിലെ വിദ്യയില്ലാത്തവരുടെ വിദ്യഭ്യാസവും നാം ഏറ്റെടുക്കേണ്ടതുണ്ട്. മനുഷ്യ മനസുകളുടെ വികാസമാണ് വിദ്യഭ്യാസമെന്നും അദേഹം പറഞ്ഞു. കെ.എം.സി.സി അബൂദാബി ത്യശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ ഹംസകുട്ടി, അധ്യക്ഷനായി.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് അവാര്‍ഡ്ദാന വിതരണവും, സ്‌കോളര്‍ഷിപ്പ് വിതരണം, പ്രെഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ യും നിര്‍വഹിച്ചു. നിഷാം ഹംസകുട്ടി പ്രാര്‍ത്ഥന നടത്തി മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ധീന്‍, അഡ്വ ഫാത്തിമ്മ തഹ്‌ലിയ, എ.വി അബൂബക്കര്‍ ഖാസിമി, പി.എ ഷാഹുല്‍ ഹമ്മീദ്, വി.കെ മുഹമ്മദ്, അഷറഫ് അലി, കെ.എം.സി.സി ഖത്തര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി ബക്കര്‍ ഹാജി, വി.കെ ഷാഹുല്‍ ഹമ്മീദ് ഹാജി, വഹാബ് ഒരുമനയൂര്‍, ആര്‍.വി അബ്ദുല്‍ റഹീം, കെ.എം.സി.സി അബൂദാബി വൈസ് പ്രസിഡന്റ ് വി.പി ഉമ്മര്‍, കുഞ്ഞിമുഹമ്മദ് എടക്കഴിയൂര്‍, അഫ്‌സല്‍ യൂസഫ്, എ വി ഹംസകുട്ടി ഹാജി, സി.യു അബ്ദുല്‍ ലത്തീഫ് ,ബദര്‍ ചാമക്കാല ,കോയ തിരുവത്ര,തുടങ്ങീ പ്രമുഖര്‍ സംബന്ധിച്ചു. കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് കെ കെ ഹംസകുട്ടി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കു നല്‍കി.ജനറല്‍ കണ്‍വീനര്‍ സി ബി എ ഫത്താഹ്, സ്വാഗതവും. കോ ഓഡിനേറ്റര്‍ പികെ ബഷീര്‍. നന്ദിയും പറഞ്ഞു.
ജില്ലയില്‍ നിന്നും എസ് എസ് എല്‍ സി. പ്‌ളസ് ടൂ. പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എ പ്‌ളസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയാണ് പ്രതിഭാസംഗമത്തില്‍ ഉപഹാരം നല്‍കി ആദരിച്ചത.് ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന കെ എം സി സി വിദ്യഭ്യാസ മേഖലയിലും വലിയ പ്രോല്‍സാഹനമാണ് നല്‍കുന്നത്. നിര്‍ധന കുടുമ്പങ്ങളിലെ വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിനു തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."