HOME
DETAILS

കാണണം ഈ സമരം; ഇവര്‍ക്കും വേണം നീതി: മാനന്തവാടിയിലെ ആദിവാസി വീട്ടമ്മമാരുടെ സമരം 582 ദിവസം പിന്നിട്ടു

  
backup
September 07 2017 | 01:09 AM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%a3%e0%b4%82-%e0%b4%88-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b5

മാനന്തവാടി: ആഘോഷങ്ങളെല്ലാം കഴിഞ്ഞു. പിറകേ വയനാട്ടുകാര്‍ കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്കും പുറത്തുവന്നു. പൂട്ടിയ മദ്യശാലകളൊക്കെ തുറന്ന് സര്‍ക്കാര്‍ വരുമാനം കൂട്ടി. എന്നാല്‍ വരുന്ന കണക്കുകളുടെ വരുംവരായ്കകള്‍ മനസിലാക്കി മാനന്തവാടി സബ്കലക്ടര്‍ ഓഫിസിന് മുന്നില്‍ തിരക്കൊഴിയാത്ത റോഡിന് ഓരം ചേര്‍ന്ന് കഷ്ടിച്ച് മൂന്ന് പേര്‍ക്കിരിക്കാന്‍ മാത്രം സൗകര്യമുള്ള പ്ലാസ്റ്റിക്ക് ഷീറ്റിനുള്ളില്‍ കുറച്ചു വീട്ടമ്മമാര്‍ സമരമിരിക്കുന്നുണ്ട്. സമരപന്തലിലിരിക്കുന്നത് ആദിവാസി വീട്ടമ്മമാരായതിനാല്‍ പൊതുസമൂഹത്തിന്റെയും അധികൃതരുടേയും കണ്ണുകള്‍ ഇവരെ കണ്ടഭാവം നടിക്കാതെ അവഗണിക്കുകയാണ്. കഴിഞ്ഞ 582 ദിവസമായി ആദിവാസി വീട്ടമ്മമാരായ വെള്ളസോമന്റെയും മാക്കമ്മയുടേയും നേതൃത്വത്തില്‍ ആദിവാസി വീട്ടമ്മമാര്‍ സമരത്തിലാണ്. ആദിവാസികളുടെ ജീവിതം നരക തുല്യമാക്കുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവ് റോട്ടിലെ മദ്യശാല പൂട്ടണമെന്നാണ് ഇവരുടെ ആവശ്യം.
തങ്ങളുടേതല്ലാത്ത ആവശ്യത്തിന് വേണ്ടി ജില്ലയില്‍ തന്നെ ആദിവാസികള്‍ നടത്തുന്ന സമരങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമാണിത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ജനകീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചൊതുക്കി നാടുനീളെ മദ്യഷാപ്പുകള്‍ തുറക്കുമ്പോഴും ഇവര്‍ പ്രതീക്ഷയില്‍ തന്നെയാണ്.
രാവിലെ വീട്ടില്‍നിന്നു കഴിക്കുന്ന ഭക്ഷണത്തിന് പുറമെ വൈകുന്നേരത്തിനിടെ അഭ്യുദയകാംക്ഷികള്‍ കനിവ് കാട്ടിയാല്‍ മാത്രമാണ് ഇവര്‍ ചായ പോലും കഴിക്കുന്നത്. നേരത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ പന്തലില്‍ സമരം നടത്തുമ്പോള്‍ വീട്ടില്‍നിന്നു അരിയുമായെത്തി കഞ്ഞിവച്ച് കഴിക്കുകയായിരുന്നു പതിവ്. എന്നാല്‍ പൊലിസ് ചാര്‍ജ് ചെയ്ത കനത്ത വകുപ്പുകളെ തുടര്‍ന്ന് റിമാന്‍ഡിലായ വീട്ടമ്മമാര്‍ക്ക് പ്രദേശത്ത് കടക്കരുതെന്ന വ്യവസ്ഥയോടെ ജാമ്യം ലഭിച്ചപ്പോള്‍ സമരപ്പന്തലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതിന് ശേഷമാണ് 2017 ഏപ്രില്‍ 17 മുതല്‍ സമരവേദി സബ്കലക്ടര്‍ ഓഫിസിന് മുന്നിലേക്ക് മാറ്റിയത്. കാട്ടിക്കുളം പയ്യമ്പള്ളി കോളനിയിലെ മദ്യപന്മാരുടെ കുടുംബങ്ങളുടെ ദുരിതനുഭവത്തിന് നേര്‍സാക്ഷ്യങ്ങളാണ് പ്രായം 45 കഴിഞ്ഞ വെള്ളസോമനും 58 ലെത്തിയ മാക്കമ്മയും.
വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഔട്ട്‌ലറ്റിനെതിരേ ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത് മുതല്‍ ഇന്ന് വരെ ഇവര്‍ സമരപ്പന്തലിലെത്താതിരുന്നിട്ടില്ല.
പ്രതിമാസം 18000 രൂപ വരെ ജോലി ചെയ്തു സമ്പാദിച്ചിരുന്നപ്പോഴാണ് വെള്ള സമര രംഗത്തേങ്ങിറങ്ങുന്നത്. കല്യാണത്തിന് ശേഷം ഭര്‍ത്താവിന്റെ മദ്യപാനത്താല്‍ കുടുംബത്തില്‍ സ്വസ്ഥത നഷ്ടപ്പെട്ടപ്പോഴും കോളനിയില്‍ നിത്യേനയുണ്ടാവുന്ന മദ്യപിച്ചുള്ള വഴക്കും ബഹളവും കാണുമ്പോഴും വെള്ളയുടെ മനസിലുണ്ടയാരുന്ന സ്വപ്‌നമായിരുന്നു മദ്യ വിമുക്ത കോളനികളെന്നത്.
സമരം 580 ദിവസം പിന്നിട്ടപ്പോള്‍ നിലവില്‍ പലബാങ്കുകളിലായി സ്വര്‍ണപ്പണയമുള്‍പ്പെടെ കാല്‍ലക്ഷത്തോളം രൂപ കടത്തിലാണിവര്‍.
അടിയ വിഭാഗത്തില്‍പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പയ്യമ്പള്ളി കോളനിയില്‍ ഭൂരിഭാഗം കുടുംബവും മദ്യ ദുരിതമനുഭവിക്കുന്നവരാണ്.
ഇവര്‍ക്ക് പുറമെ കമല വെള്ളമുണ്ട, ചിട്ടാങ്കി, ജോച്ചി, സുശീല തുടങ്ങിയവരാണ് സമരരംഗത്ത് ഇപ്പോഴും തുടരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago