ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു; മലയാളി ഹാജിമാരുടെ മദീന സന്ദര്‍ശനം 13 മുതല്‍
മക്ക: ഹജ്ജിനെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്രക്ക് ബുധനാഴ്ച്ച തുടക്കമായി. ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരുടെ മടക്ക യാത്രയാണ് ആരംഭിച്ചത്.
ബുധനാഴ്ച്ച മാത്രം 12 വിമാനങ്ങളിലായി 3500 ഹാജിമാരാണ് യാത്രയായത്. ഗോവ, ലക്നൗ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയന്റുകളിലേക്കുള്ള മടക്കയാത്രയാണ് ആരംഭിച്ചത്. വിദേശ രാജ്യങ്ങളിലെ ഹാജിമാര്‍ക്ക് മടക്കയാത്രയ്ക്ക് അതിര്‍ത്തികളില്‍ വിപുലമായ സംവിധാനം സഊദി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ജിദ്ദ വിമാനത്താവളം വഴി ഏകദേശം പന്ത്രണ്ടു ലക്ഷത്തോളം വിദേശ ഹാജിമാര്‍ യാത്രയാകുമെന്നാണ് കണക്ക്. ബാക്കി ഹാജിമാര്‍ മദീന വിമാനത്താവളം വഴിയും മറ്റു കര, കപ്പല്‍ മാര്‍ഗ്ഗം വഴിയുമാകും യാത്രയാവുക.
മലയാളി ഹാജിമാരുടെ മടക്കയാത്ര ഈ മാസം 22 മുതല്‍ മദീന വിമാനത്താവളം വഴിയാണ് ആരംഭിക്കുക. അവസാന ഇന്ത്യന്‍ ഹജ്ജ് വിമാന ദിവസമായ ഒക്ടോബര്‍ ആറു വരെ ഇത് തുടരും. ജിദ്ദ വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ഈ മാസം പത്തു മുതല്‍ ആരംഭിക്കും.
എട്ടു ദിവസം മദീനയില്‍ താമസിക്കുന്ന രീതിയിലാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍ നിന്നെത്തിയ ഹാജിമാര്‍ 13 മുതല്‍ മദീന സന്ദര്‍ശനം ആരംഭിക്കും. മദീനയില്‍ നിന്നുള്ള ആദ്യ സംഘം ഈ മാസം പത്തൊന്‍പത്തിനും മലയാളി ഹാജിമാര്‍ 23 നും യാത്ര തിരിച്ചു തുടങ്ങും.
അതേ സമയം സ്വകാര്യ ഗ്രൂപ്പുകളിലെ തീര്‍ഥാടകര്‍ നേരത്തെ മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയിരുന്നു.
ഇന്ത്യയില്‍നിന്ന്് ഇത്തവണ 1,69,940 പേരാണ് ഹജ്ജിനെത്തിയത്. ഇതില്‍ 124882 തീര്‍ഥാടകരാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയത്. ബാക്കിയുള്ളവര്‍ സ്വകാര്യ ഹജ്ജ് സര്‍വിസ് മുഖേനയാണ് എത്തിയത്. ഹാജിമാരുടെ മടക്കയാത്രയ്ക്ക് വേണ്ട നടപടിക്രമങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഹാജിമാരുടെ ബാഗേജുകള്‍ 24 മണിക്കൂര്‍ മുന്‍പ് തന്നെ താമസ കേന്ദ്രങ്ങളില്‍ നിന്നും സ്വീകരിക്കുന്നത് ഹാജിമാര്‍ക്ക് ഏറെ സൗകര്യമാണ് ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."