കള്ളപ്പണം: 4,900 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി
ന്യൂഡല്‍ഹി: രാജ്യത്തെ വിന്‍കിട നിക്ഷേപകര്‍ 4,900 കോടിയുടെ കള്ളപ്പണം സംബന്ധിച്ച് വെളിപ്പെടുത്തിയതായി ആദായ നികുതി വകുപ്പ്. 21,000 നിക്ഷേപകരാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ അടിസ്ഥാനത്തില്‍ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് വെളിപ്പെടുത്തിയത്.
ഇവരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ 2451 കോടി രൂപയാണ് നികുതിയിനത്തില്‍ ലഭ്യമായതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ച് 31ന് മുന്‍പായി കള്ളപ്പണ ഇടപാടുസംബന്ധിച്ച് വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ അന്തിമ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
കള്ളപ്പണം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്താനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പി.എം.ജി.കെ.വൈ. അനധികൃതമായ നിക്ഷേപം വെളിപ്പെടുത്തിയാല്‍ 50 ശതമാനം പിഴയടച്ചാല്‍ മതിയെന്നാണ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പദ്ധതി മാര്‍ച്ച് 31ന് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തിലായിരുന്നു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. കള്ളപ്പണ ഇടപാടുകള്‍ വെളിപ്പെടുത്തുന്നതിന് നിക്ഷേപകര്‍ക്ക് ലഭ്യമാകുന്ന ഏറ്റവും നല്ല പദ്ധതിയാണ് ഇതെന്ന് റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ വ്യക്തമാക്കിയതോടെയാണ് കൂടുതല്‍ പേര് ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."