HOME
DETAILS
MAL
വൈകിയെത്തിയ മഴയില്‍ പച്ച പുതച്ച് നൂല്‍പ്പുഴയിലെ പാടങ്ങള്‍
backup
September 08 2017 | 05:09 AM
നായ്ക്കെട്ടി: വൈകി കിട്ടിയ മഴയില്‍ പച്ചപ്പണിഞ്ഞ് നൂല്‍പ്പുഴയിലെ പാടങ്ങള്‍. ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരങ്ങളായ കണ്ണന്‍കോട്, പുത്തന്‍കുന്ന് തുടങ്ങിയ പാടങ്ങളാണ് ചിങ്ങത്തില് ലഭിച്ച മഴയില്‍ പച്ചപുതച്ച് നില്‍ക്കുന്നത്. ഇത്തവണ നെല്‍കൃഷി വേണ്ടന്ന് കര്‍ഷകര്‍ ചിന്തിച്ച സാഹചര്യത്തിലാണ് ചിങ്ങത്തില് നല്ല മഴ ലഭിച്ചത്. ഇതോടെ കര്‍ഷകര്‍ പാടങ്ങളില്‍ കൃഷിയിറക്കി.ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരങ്ങളുള്ള നൂല്‍പ്പുഴ പഞ്ചായത്തിലെ നമ്പികൊല്ലി പ്രദേശത്തെ കണ്ണന്‍കോട്, പുത്തന്‍കുന്ന് പാടശേഖരങ്ങള്‍ പൂര്‍ണമായും നെല്‍കൃഷിയാല്‍ സമ്പന്നമാണിന്ന്. 60 ഹെക്ടര്‍ വിസ്തൃതിയില്‍ പച്ചവിരിപ്പ് വിരിച്ചപോലെയാണ് പാടങ്ങളുള്ളത്. നെല്‍കൃഷിയല്ലാതെ പാടങ്ങളില്‍ മറ്റൊരു കൃഷിയും ഇറക്കുകയില്ലെന്നതും നമ്പികൊല്ലി പ്രദേശത്തെ കര്‍ഷകരുടെ പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."