ഗൗരി വധം: ജനങ്ങളോട് സഹായമഭ്യര്‍ഥിച്ച് അന്വേഷണ സംഘം
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന് ജനങ്ങളുടെ സഹായമഭ്യര്‍ഥിച്ച് പ്രത്യേക അന്വേഷണ സംഘം. കൊലപാതകത്തിന്റെ അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് കൈമാറണമെന്ന് 21 അംഗ അന്വേഷണ സംഘം ജനങ്ങളോട് അഭ്യര്‍ഥിച്ചു.ട്വിറ്റര്‍ വഴിയാണ് സഹായാഭ്യര്‍ഥന.
വിവരങ്ങള്‍ കൈമാറാനുള്ള ഫോണ്‍ നമ്പറും ഇമെയില്‍ അഡ്രസും ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. 094800202 എന്ന ഫോണ്‍ നമ്പറിലോ [email protected] എന്ന ഇ മെയിലിലോ ബന്ധപ്പെടാനാണ് സംഘം നിര്‍ദേശിച്ചിരിക്കുന്നത്.
ഗൗരി ലങ്കേഷ് സ്വന്തം വീട്ടില്‍ വെച്ച് വെടിവെച്ച് കൊല്ലപ്പെട്ട് ഏകദേശം മൂന്ന് ദിവസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്തുക്കളേയും ജേണലിസ്റ്റുകളേയും ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച വീടിനടുത്ത് ഒരാള്‍ പതുങ്ങിയിരിക്കുന്നത് കണ്ടതായി അമ്മയോട് ഗൗരി പറഞ്ഞിരുന്നുവെന്ന് സഹോദരി കവിത ലങ്കേഷ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ മാത്രം വെളിച്ചമുണ്ടായിരുന്നുവെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖം വ്യക്തമല്ലെന്നാണ് പൊലിസിന്റെ വാദം. പ്രതിയുടെ രേഖാചിത്രം തയാറാക്കി വരികയാണെന്ന് പൊലിസ് അറിയിച്ചു.
രാജരാജേശ്വരി നഗറില്‍ താമസിക്കുന്ന ആരുംതന്നെ ഇതുവരെ സംഭവത്തെക്കുറിച്ച് പറയാന്‍ തയാറായി മുന്നോട്ട് വന്നിട്ടില്ല. വെടിയൊച്ച കേട്ട് പടക്കം പൊട്ടുന്നതാണെന്നാണ് കരുതിയതെന്നും ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കെ പുറത്തുവന്ന് നോക്കിയപ്പോള്‍ കണ്ടത് ഗൗരി രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണെന്നുമാണ് അയല്‍ക്കാര്‍ നല്കിയ മൊഴി.
കൊലപാതകം വ്യക്തിപരമായ കാരണങ്ങളാലല്ലെന്നും ഇടതുപക്ഷത്തുനിന്ന് പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തകയെ കൊന്നത് അവരുടെ ആശയങ്ങള്‍ ഭയക്കുന്നവര്‍ തന്നെയാണെന്നതില്‍ സംശയില്ലെന്നും സഹോദരി കവിത ങ്കേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
General public is requested , any information on #GauriLankesh killers. Public can call or email @ 09480800202, [email protected] pic.twitter.com/O7HLcGgzgp
— BengaluruCityPolice (@BlrCityPolice) September 7, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."