HOME
DETAILS

അടിസ്ഥാന സൗകര്യമില്ല; കര്‍ണാടകയിലെ 72 നഴ്‌സിങ് കോളജുകളുടെ അംഗീകാരം ആരോഗ്യ സര്‍വകലാശാല റദ്ദാക്കി

  
March 14, 2024 | 4:36 AM

No infrastructure; Arogya University revokes recognition of 72 nursing colleges in Karnataka


കര്‍ണാടകയിലെ അടിസ്ഥാന സൗകര്യമില്ലാത്ത 72 നഴ്‌സിങ് കോളജുകളുടെ അംഗീകാരം രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാല റദ്ദാക്കി. മംഗളൂരുവില്‍ ചേര്‍ന്ന ആരോഗ്യ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 2024-25 വര്‍ഷം ഈ കോളജുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാവില്ല. 

ഒരു കെട്ടിടത്തില്‍ തന്നെ ഒന്നിലധികം കോളജുകള്‍ പ്രവര്‍ത്തിക്കുക, യോഗ്യതയില്ലാത്ത അധ്യാപകര്‍, പല കോളജുകളുടെയും പരിശീലന കേന്ദ്രമായി ഒരേ ആശുപത്രി, സ്റ്റാഫ് റൂമോ ഓഫീസോ ഇല്ലാതെ ക്ലാസ് മുറികള്‍ മാത്രമായി പ്രവര്‍ത്തിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് സര്‍വകലാശാല കണ്ടെത്തിയത്. 

അംഗീകാരം റദ്ദാക്കിയ പട്ടികയില്‍ ബെംഗലുരുവില്‍ മാത്രം 23 കോളജുകളുണ്ട്. സര്‍വകലാശാല നിയോഗിച്ച പ്രാദേശിക അന്വേഷണ സമിതിയുടെ ശിപാര്‍ശകളും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി, കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അനുബന്ധ വിവരങ്ങളും അംഗീകരിച്ചാണ് നടപടി. 

പല കോളജുകള്‍ക്കും, സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന സ്വന്തം ആശുപത്രികളില്ല. 100 കിടക്കകളുള്ള ആശുപത്രി ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇതില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കുന്നില്ല. കോളജില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ വരെ പരിശീലന ആശുപത്രിയുള്ള നഴ്‌സിങ് കോളജുകള്‍ വരെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

ഇനി കാത്തിരുന്ന് മുഷിയില്ല; യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി പുതുക്കൽ നടപടികൾ അതിവേഗത്തിലാക്കുന്നു

uae
  •  3 days ago
No Image

എസ്.കെ.എസ്.എസ്.എഫ് ത്വലബ കോൺഫറൻസിന് നാളെ തുടക്കമാവും

Kerala
  •  3 days ago
No Image

ഹാക്കിങ് സംശയം: സർക്കാർ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കെഎസ്എഫ്ഡിസി പരാതി നൽകും, ജീവനക്കാർക്കെതിരെ കർശന നടപടി

crime
  •  3 days ago
No Image

ഹെയ്‌ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെ‍ഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം

Cricket
  •  3 days ago
No Image

വജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ

Saudi-arabia
  •  3 days ago
No Image

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ; അതിക്രമം യുവതി മൊബൈലിൽ പകർത്തി

crime
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരായേക്കും; കോടതിയിൽ വൻ പൊലിസ് സന്നാഹം

Kerala
  •  3 days ago