കൂടുതല്‍ പേര് പ്രതിപ്പട്ടികയിലേക്ക്
തളിപ്പറമ്പ്: കുഞ്ഞമ്പു ഡോക്ടറുടെ മകന് ബാലകൃഷ്ണന്റെ അമ്മാനപ്പാറയിലെ സ്വത്ത് തട്ടിയെടുത്ത കേസില്‍ കൂടുതല്‍ പേര് പ്രതിപ്പട്ടികയിലേക്ക്. നിലവില്‍ പയ്യന്നൂര്‍ ബാറിലെ അഭിഭാഷക ശൈലജയും ഭര്‍ത്താവുമാണ് പ്രതികള്‍. ഇവരെ കൂടാതെ കാഞ്ഞിരങ്ങാട് സ്വദേശിയും കേസില്‍ പ്രതിയാകുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. കുഞ്ഞമ്പു ഡോക്ടറുടെ മക്കളുടെ പരാതിയില്‍ പരിയാരം പൊലിസാണ് കേസെടുത്തത്. ഇവിടെ ചെങ്കല്‍ ഖനനം നടത്തിയ കാഞ്ഞിരങ്ങാട് സ്വദേശിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന സൂചന പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ ആദ്യം കുഞ്ഞമ്പു ഡോക്ടറുടെ മകന് രമേശനില്‍ നിന്നു ഭൂമി പാട്ടത്തിന് വാങ്ങി ഖനനം നടത്തിയിരുന്നു. രമേശന് ഈ ഭൂമിയില്‍ യാതൊരു അവകാശവുമില്ല. ഭൂമി സഹോദരന്മാരായ ബാലകൃഷ്ണന്റെയും കുഞ്ഞിരാമന്റേതുമാണ്. പിന്നീട് രമേശനുമായി കാഞ്ഞിരങ്ങാട് സ്വദേശി തെറ്റിയിരുന്നു. ബാലകൃഷ്ണന്റെ ഭൂമി കൈവശപ്പെടുത്തിയ ശൈലജയും മറ്റൊരാള്‍ക്ക് ചെങ്കല്‍ ഖനനത്തിന് ഭൂമി നല്കിയപ്പോള് ആദ്യം പരാതിയുമായി രംഗത്തുവന്നത് കാഞ്ഞിരങ്ങാട് സ്വദേശിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."