മുക്കുപണ്ടം പണയ തട്ടിപ്പ്: രണ്ടാം പ്രതി റിമാന്‍ഡില്‍
പയ്യന്നൂര്‍: കരിവെള്ളൂരിലെ സോഷ്യല്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സെക്രട്ടറിയുടെ ഒത്താശയോടെ കോടികളുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ മുഖ്യസൂത്രധാരന്‍ കരിവെള്ളൂരിലെ പ്രദീപ് ലൈറ്റ് ആന്‍ഡ് സൗണ്ട്സ് സ്ഥാപന ഉടമയും തൃക്കരിപ്പൂര്‍ തെക്കേ മാണിയാട്ട് സ്വദേശിയുമായ കെ. പ്രശാന്തിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പ്രശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പൊലിസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. രണ്ട് കോടി രൂപയുടെ മുക്കുപണ്ടം സൊസൈറ്റിയില്‍ പണയം വയ്ക്കുകയും ഈ പണം മലപ്പുറത്തുള്ള സഫറുള്ള, കാഞ്ഞങ്ങാട്ടെ അയൂബ്, വെള്ളൂര്‍ സ്വദേശിയായ രമേശന്, തൃശ്ശൂര്‍ ചാവക്കാട്ടെ ചാണ്ടി കുര്യന് എന്നിവര്‍ക്ക് നല്‍കിയെന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."