നടിയെ ആക്രമിച്ച കേസ്: അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം കോടതി തള്ളി
കൊച്ചി:നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് തടയണമെന്ന സംവിധായകന് നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 നേക്ക് മാറ്റി.
പ്രോസിക്യൂഷന് അനുകൂലമാവുന്ന തരത്തില്‍ തെറ്റായ മൊഴി രേഖപ്പെടുത്താനാണ് പൊലിസ് ശ്രമിക്കുന്നതെന്നും അറസ്റ്റ് ചെയ്യുമെന്ന ഭീഷണി നിലനില്‍ക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.
ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കൃത്യത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും പിന്നീട് നടന്ന സംഭവങ്ങളെ കുറിച്ച് നാദിര്‍ഷയ്ക്ക് അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലിസ്. ഇതേത്തുടര്‍ന്നാണ് നാദിര്‍ഷയെ വീണ്ടും ചോദ്യംചെയ്യാന്‍ പൊലിസ് തീരുമാനിച്ചത്.
എന്നാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നാദിര്‍ഷ. ചോദ്യം ചെയ്യാനായി ബുധനാഴ്ച ഹാജരാവാന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."