HOME
DETAILS
MAL
വിശ്വാസവഞ്ചന: കെ.പി മോഹനനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
backup
September 09 2017 | 01:09 AM
തലശ്ശേരി: പാനൂര്‍ താലൂക്ക് ആശുപത്രിക്കായി ധനസമാഹരണം നടത്തി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.പി മോഹനന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജനകീയവേദി ജില്ലാ സെക്രട്ടറി ഇ. മനീഷ് തലശ്ശേരി സ്പെഷല്‍ വിജിലന്‍സ് കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് അന്വേഷണം. ഹരജി ജഡ്ജി കെ. ബൈജുനാഥ് 27ന് വീണ്ടും പരിഗണിക്കും. ധനസമാഹരണ കമ്മിറ്റി ചെയര്‍മാനായ കെ.പി മോഹനനെ കൂടാതെ വര്‍ക്കിങ് ചെയര്മാന്മാരായിരുന്ന പി.കെ പ്രവീണ്‍, പൊട്ടങ്കണ്ടി അബ്ദുല്ല, കണ്‍വീനര്‍ വസന്തകുമാരി, ട്രഷറര്‍ പി.പി.എ സലാം എന്നിവരെ എതിര് കക്ഷികളാക്കിയാണ് പരാതി സമര്‍പ്പിച്ചിരുന്നത്. 2014 ജൂണിലാണ് പാനൂര്‍ ആശുപത്രിയുടെ വികസനത്തിനായി ജനകീയ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."