ഉപരോധ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഖത്തര്‍ ഉറപ്പു നല്‍കിയതായി കുവൈത്ത്
വാഷിംഗ്ടണ്‍: വിവിധ വിഷയങ്ങളുടെ പേരില്‍ ഖത്തറിനെതിരേ ഉപരോധം തീര്‍ത്ത രാജ്യങ്ങളുടെ 13 ഇന ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് ഖത്തര്‍ ഭരണകൂടം ഉറപ്പു നല്‍കിയതായി പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്ന കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് വാഷിങ്ടണില്‍ വ്യക്തമാക്കി.
പ്രശ്ന പരിഹാര മാര്‍ഗ്ഗത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഖത്തര്‍ നിലപാട് വെളിപ്പെടുത്തിയത്. ഇതോടെ ഖത്തറും ഖത്തര്‍ വിരുദ്ധ രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തിനു വിരാമമാകുമെന്ന പ്രതീക്ഷക്കു കൂടുതല്‍ ബലം നല്കുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യങ്ങള്‍ നടത്തിയ തീവ്രവാദ അനുകൂല സാമ്പത്തിക സഹായമാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നു ഇരുവരും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വൈറ്റ് ഹൗസ് നേരിട്ട് പ്രശ്ന പരിഹാരത്തിനായി രംഗത്തിറങ്ങുമെന്നും ട്രംപ് പറഞ്ഞു.
കുവൈത്ത് വിദേശ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ്, ധന മന്ത്രി അനസ് ഖാലിദ് അല്‍ സാലിഹ്, ദേശീയ ഗാര്‍ഡ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് മിസ്ഹല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് എന്നിവരടങ്ങുന്ന വന്‍ സംഘവുമായിട്ടാണ് കുവൈത്ത് അമീറിന്റെ സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."