HOME
DETAILS

കൈറ്റിന്റെ ഇ @ ഉത്സവ് ആദ്യബാച്ച് പരിശീലനം പൂര്‍ത്തിയായി

  
backup
September 09 2017 | 05:09 AM

%e0%b4%95%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b5%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af

 

കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍ - എയിഡഡ് ഹൈസ്‌കൂളുകളിലെ 5100 കുട്ടിക്കൂട്ടം അംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ഇ@ ഉത്സവ് ദ്വിദിന ക്യാംപിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ് - പഴയ ഐടി സ്‌കൂള്‍ പ്രോജക്ട്) ആണ് അനിമേഷന്‍, ഇലക്‌ട്രോണിക്‌സ്, ഹാര്‍ഡ്‌വെയര്‍, സൈബര്‍ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ് എന്നിങ്ങനെ അഞ്ചുമേഖലകളില്‍ വിദഗ്ധ പരിശീലനം ഉള്‍പ്പെടുന്ന ഇ@ ഉത്സവ് ക്യാംപ് സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 115 കേന്ദ്രങ്ങളില്‍ 230 റിസോഴ്‌സ് പേഴ്‌സന്‍മാരെ ഉപയോഗിച്ചാണ് ഇ@ ഉത്സവ് നടത്തുന്നത്.
സ്‌കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഐടി ക്ലബിനെ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് മാതൃകയില്‍ പരിഷ്‌കരിച്ച് അഞ്ചു മേഖലകളില്‍ കുട്ടികള്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുകയും അതത് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സംസ്ഥാന തലത്തില്‍ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം' 2017 ജനുവരിയിലാണ് രൂപം കൊള്ളുന്നത്. ഇതിന്റെ തുടര്‍ച്ചയായി ആദ്യഘട്ടം സ്‌കൂള്‍തലത്തില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന രണ്ടു ദിവസത്തെ പൊതുപരിശീലനം വിവിധ കേന്ദ്രങ്ങളില്‍ നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് അതത് മേഖലയിലുള്ള വിദഗ്ധ പരിശീലനം ലക്ഷ്യമിടുന്ന ഇ@ ഉത്സവ് സംഘടിപ്പിക്കുന്നത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയാണ് പരിശീലനം.
സ്‌കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഇലക്ട്രോണിക്‌സ് കിറ്റുകളിലെ ബ്രിക്കുകള്‍ ഉപയോഗിച്ചുള്ള അഡ്വാന്‍സ്ഡ് സര്‍ക്യൂട്ട് നിര്‍മാണം, കുഞ്ഞന്‍ കമ്പ്യൂട്ടറായ റാസ്പ്‌ബെറിപൈ ഉപയോഗം, വിഷ്വല്‍ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ചുപയോഗിച്ച് എജ്യൂടൈന്റ്‌മെന്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം തുടങ്ങിയവ ഇലക്ട്രോണിക്‌സ് വിഭാഗത്തിനുള്ള ക്യാംപില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ഇന്ത്യയുടെ 2017-ലെ കോഡ് ടു ലേണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍കൂടി ഈ കുട്ടികള്‍ക്ക് അവസരം ലഭിക്കും. സ്വന്തമായി കഥ കണ്ടെത്തി ലഘു അനിമേഷന്‍ സിനിമ തയാറാക്കലും വിവിധ ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഉള്ളടക്കം വികസിപ്പിക്കലുമാണ് അനിമേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
ഇതിന്റെ ഗുണം ചുരുങ്ങിയത് 10 ലക്ഷം കുട്ടികള്‍ക്ക് വരും ദിവസങ്ങളില്‍ പ്രത്യക്ഷത്തില്‍ത്തന്നെ ലഭ്യമാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിനുവേണ്ടിയുള്ള വീഡിയോ ട്യൂട്ടോറിയലുകള്‍ എല്ലാ സ്‌കൂളുകള്‍ക്കും കൈറ്റ് ലഭ്യമാക്കും. എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ആദ്യ ബാച്ചില്‍ 2613 കുട്ടികള്‍ ക്യാംപില്‍ പങ്കെടുത്തു. അടുത്ത ബാച്ച് സെപ്റ്റംബര്‍ 9,10 തീയതികളില്‍ നടക്കും. സ്‌കൂള്‍ തല പരിശീലനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ക്യാംപില്‍ നടക്കും .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago