ജില്ലയില്‍ ആദിവാസികളുടെ സമഗ്രവികസനത്തിനായി ഗിരിജ്യോതി
കണ്ണൂര്‍: ജില്ലയിലെ ആറ് ബ്ലോക്കുകളിലെ 413 കോളനികളിലായി താമസിക്കുന്ന ആദിവാസി ജനതയുടെ സമഗ്രവിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി ഗിരിജ്യോതി എന്ന പേരില്‍ ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി. കോളനിക്കകത്ത് നിന്ന് തന്നെ അറിവും സാമൂഹ്യപ്രതിബദ്ധതയുമുള്ളവരെ കണ്ടെത്തി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. അറിവ് പകരുന്നതിനൊപ്പം 50 വയസിന് താഴെയുള്ളവര്‍ക്ക് തൊഴില്‍ നൈപുണ്യം, പ്രായോഗിക രീതികള്‍ പരിശീലിപ്പിച്ച് കൃഷിയോട് ആഭിമുഖ്യം വളര്‍ത്തല്‍, മെച്ചപ്പെട്ട ആഹാരആരോഗ്യ ശീലങ്ങള്‍ പരിശീലിപ്പിക്കല്‍, സാക്ഷരര്‍ക്ക് തുടര്‍വിദ്യാഭ്യാസവും തൊഴില്‍ മാര്‍ഗനിര്‍ദേശവും നല്‍കല്‍ എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷനും വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2018 മാര്‍ച്ച് 31ഓടെ ജില്ലയിലെ 413 കോളനികളിലെ മുഴുവന്‍ നിരക്ഷരരേയും സാക്ഷരരാക്കുകയും അതുവഴി മെച്ചപ്പെട്ട സാമൂഹ്യ ചുറ്റുപാട് പ്രദാനം ചെയ്യുകയാണ് സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."