HOME
DETAILS
MAL
ഘോഷയാത്രയുടെ മറവിലെ അക്രമങ്ങളില്‍ ആര്‍.എസ്.എസിന് പങ്ക്: സി.പി.എം
backup
September 09 2017 | 05:09 AM
കണ്ണൂര്‍: ഘോഷയാത്രയുടെ മറവില്‍ ജില്ലയിലുടനീളം നടത്തിയ അക്രമങ്ങളില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കഴിഞ്ഞവര്‍ഷത്തെ പോലെ ഈ വര്‍ഷവും ആര്‍.എസ്.എസിന്റെ മതഭ്രാന്ത് പടര്‍ത്തുന്ന ഘോഷയാത്രയെ ജനങ്ങള്‍ തള്ളിക്കളയും. ഇതിനാലാണ് സംഘപരിവാര്‍ നേതൃത്വത്തിന് ഇപ്പോള്‍ സമനില തെറ്റിയിരിക്കുന്നത്. ആര്‍.എസ്.എസ് കേന്ദ്രമായ കീഴൂര്‍ ക്ഷേത്രപരിസരത്ത് നിന്ന് മാരകശേഷിയുള്ള ബോംബുകള്‍ പൊലിസ് പിടികൂടിയത് കഴിഞ്ഞദിവസമാണ്. അമ്പാടിമുക്കില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചതും ആര്‍.എസ്.എസാണ്. എന്തെല്ലാം പ്രകോപനങ്ങള്‍ ഉണ്ടായാലും സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സി.പി.എം ഊന്നല്‍ കൊടുക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."