പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കൂട്ട സ്ഥലംമാറ്റം
പെരിന്തല്‍മണ്ണ: വേണ്ടത്ര ജീവനക്കാരില്ലാതെ ദുരിതത്തിലായിരുന്ന പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ഇരട്ടിദുരിതവുമായി കൂട്ട സ്ഥലംമാറ്റം. വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ പേരില്‍ ഡിപ്പോയിലെ 10 കണ്ടക്ടര്‍മാരെയും ഏഴു ഡ്രൈവര്‍മാരെയുമാണ് ഒറ്റയടിക്കു സ്ഥലം മാറ്റിയത്.
കണ്ടക്ടര്‍മാരെ മുഴുവന്‍ ഗുരുവായൂരിലേക്കും ഡ്രൈവര്‍മാരില്‍ നാലുപേരെ പാലക്കാട്ടേക്കും രണ്ടാളെ തൃശൂരിലേക്കും ഒരാളെ ചിറ്റൂരിലേക്കുമാണ് മാറ്റിയത്. ഇതോടെ മതിയായ ജീവനക്കാരില്ലാതെ ഡിപ്പോയിലെ സര്‍വിസുകള്‍ അടിക്കടി റദ്ദാക്കേണ്ട അവസ്ഥയാണ്. ഇന്നലെയും പല സര്‍വിസുകളും മുടങ്ങി. മാസങ്ങള്‍ക്കു മുന്‍പു ഡ്രൈവര്‍മാരില്‍ 10 പേരെ മലപ്പുറത്തേക്കു മാറ്റിയിരുന്നു. ഇവരെ ഇനിയും തിരികെ നിയമിച്ചിട്ടില്ല.
ഡിപ്പോയിലെ 50 ബസ് ഷെഡ്യൂള്‍ ഇപ്പോള്‍ 38 ആയി ചുരുങ്ങി. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവന്തപുരം, കോഴിക്കോട് ഉള്‍പ്പെടെ ദൂരസ്ഥലങ്ങളിലേക്കുള്ള ട്രിപ്പുകളും ഒഴിവാക്കേണ്ടിവന്നു. ഒരു കോഴിക്കോട് സര്‍വിസ് മലപ്പുറത്ത് യാത്ര അവസാനിപ്പിച്ചു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."