പ്ലസ്ടുകാര്‍ക്ക് അവസരം
തൃശൂര്‍ : ഗ്രാമീണ മേഖലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ കൊടകര ബ്ലോക്ക് സ്റ്റാര്‍ട്ട് അപ് വില്ലേജ് സംരംഭകത്വ പദ്ധതിയിലേക്ക് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ ഓണറേറിയം വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു. കൊടകര ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലേയും സമീപ പഞ്ചായത്തുകളിലേയും സ്ഥിരതാമസക്കാരായ 25നും 45നും മദ്ധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ വനിതാകുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു പാസ്സ്. ബികോം ബിരുദവും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും അധിക യോഗ്യതയായി പരിഗണിക്കും. ചെറുകിട സംരംഭ മേഖലകളില്‍ മുന്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ തിരുവനന്തപുരത്ത് നടത്തുന്ന 4 ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കണം. അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, രണ്ടാം നില, കളക്‌ട്രേറ്റ്, അയ്യന്തോള്‍ പി.ഒ, തൃശൂര്‍-3 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കവറിനു മുകളില്‍ എം.ഇ.സി തെരഞ്ഞെടുപ്പിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തേണ്ടതാണ്. അവസാന തീയതി സെപ്തംബര്‍ 16. 0487-2362517.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."