'റോഹിംഗ്യന്‍ മുസ്‌ലിങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണം'
കൊല്ലം: ലക്ഷക്കണക്കിന് വരുന്ന റോഹിംഗ്യന്‍ മുസ്‌ലിങ്ങളെ വംശഹത്യയ്ക്ക് വിധേയമാക്കി ഇല്ലായ്മ ചെയ്യാനും സ്വന്തം രാജ്യത്ത് നിന്നു പലായനം ചെയ്യിക്കാനും മ്യാന്‍മര്‍ ഭരണകൂടവും അവിടുത്തെ ബുദ്ധമത വിശ്വാസികളായ ജനതയും തുടര്‍ന്ന് വരുന്ന ക്രൂരത അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് നാഷണല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ആധുനിക കാലഘട്ടത്തില്‍ ഭരണകൂട ഭീകരതയിലൂടെ നടമാടുന്ന അപരിഷ്‌കൃതവും മനുഷ്യത്വരഹിതവും കാടത്വം നിറഞ്ഞതുമായ സംഭവ പരമ്പരകളാണ് മ്യാന്‍മറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അഹിംസ ജീവിതവ്രതമായി അനുഷ്ഠിക്കേണ്ട ബുദ്ധമത വിശ്വാസികളില്‍ നിന്നു ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത പൈശാചികമായ ഹിംസയാണ് നടമാടുന്നത്.
ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമക്കും ടിബറ്റന്‍ ജനതയ്ക്കും ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയില്‍ അഭയം നല്‍കിയതും ബംഗ്ലാദേശില്‍ നിന്ന് അഭയം തേടിയെത്തിയ ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് ഇന്ദിരാഗാന്ധി സംരക്ഷണം നല്‍കിയതുമായ പാരമ്പര്യവും മഹനീയ ചരിത്രവുമാണ് ഇന്ത്യയ്ക്കുള്ളത്.
ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിയ്ക്കും നിവേദനം അയക്കാനും യോഗം തീരുമാനിച്ചു. സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് വൈ.എ സമദ് അധ്യക്ഷനായി.
എ.എ മുത്തലീഫ്, പുരക്കുന്നില്‍ അഷ്‌റഫ്, സുഹര്‍ബാന്‍ റാവുത്തര്‍, മാജിദാ വഹാബ്, ഇ. ഐഷാബീവി, അര്‍ത്തിയില്‍ അന്‍സാരി, തൊടിയൂര്‍ താഹ, വാഴേത്ത് ഇസ്മയില്‍, ഷാഹുല്‍ ഹമീദ് കരേര, എ. മുഹമ്മദ്കുഞ്ഞ്, അഷ്‌റഫ് സഫ, പോരുവഴി സലാം, എം. പൂക്കുഞ്ഞ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."