വിദ്യാര്‍ഥിയുടെ കൊലപാതകം: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു
ഗുരുഗ്രാം: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഗുരുഗ്രാം സ്‌കൂളിനെ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.ആക്ടിങ് പ്രിന്‍സിപ്പല്‍ നീരജ ബത്രയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി സ്‌കൂളിലെ രക്ഷിതാക്കള്‍ പ്രതിഷേധത്തിലാണ്. കുട്ടി ലൈംഗിക പീഡന ശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്ന വാദം വിശ്വാസ യോഗ്യമല്ലെന്ന് അമ്മാവന്‍ പറഞ്ഞു. നേരത്തെയും സ്‌കൂള്‍ അധികൃതരുടെ അവഗണന കാരണം പല സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് ശൗചാലയത്തിനുള്ളില്‍ കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടി ചോരയില്‍ കുളിച്ച് ശൗചാലയത്തിനു പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടി എത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതി സ്‌കൂള്‍ ബസ് ജീവനക്കാനക്കാരനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഘാംറോജ് സ്വദേശി 42കാരനായ അശോക് കുമാറാണ് അറസ്റ്റിലായത്. സ്‌കൂളിലെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ശൗചാലയത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കുട്ടി എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലിസിന് നല്‍കിയ മൊഴി.
സ്‌കൂളിനെതിരെ ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്ന് ബി.ജെ.പി എം.എല്‍.എ തേജ്പാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."