കലാപം ദുരിതത്തിലാക്കിയ നാലാണ്ടുകള്‍; നഷ്ടപരിഹാരം ലഭിക്കാതെ മുസഫര്‍നഗര്‍ ഇരകള്‍
ന്യൂഡല്‍ഹി: നാലാണ്ടുകള്‍ക്കിടെ രാജ്യത്ത് വന്ന മാറ്റം ഏറെയാണ്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറും ഉത്തര്‍പ്രദേശിലെ സമാജ് വാദി സര്‍ക്കാറും മാറി. പകരം വാഗ്ദാനപ്പെരുമഴയുമായി ബി.ജെ.പി അധികാരത്തില്‍. മാധ്യമങ്ങള്‍ മുസഫര്‍നഗറിനെ ഉപേക്ഷിച്ച് സഹാറന്‍പൂരിലും ഗോരഖ്പൂരിലുമെത്തി. എന്നാല്‍ കഴിഞ്ഞ 1500 ദിവസങ്ങളിലായി ഒരു മാറ്റവും കടന്നു ചെല്ലാത്ത ഒരിടമുണ്ടിവിടെ. മുസഫര്‍നഗറിലെ അവശേഷിച്ച ജന്മങ്ങളുള്ള ഒരിടം. കലാപത്തിന്റെ താണ്ഡവത്തില്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളാക്കപ്പെട്ട 200 ഓളം കുടുംബങ്ങള്‍ 'വാഴുന്ന' ഒരു ഇടം.
അഭയാര്‍ഥി ക്യാംപുകളെന്ന ഓമനപ്പേരുള്ള ഈ കോളനിയില്‍ മൃഗങ്ങളേക്കാള്‍ ദുരിതപൂര്‍ണമായ ജീവിതമാണ് ഇവര്‍ ജീവിക്കുന്നത്. വെള്ളമില്ല, വൈദ്യുതിയില്ല എന്തിനേറെ അത്യാവശ്യം ശൗചാലയങ്ങള്‍ പോലുമില്ല ഇവര്‍ക്കിവിടെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 എന്ന നഷ്ടപരിഹാത്തുക പോലും ഇതു വരെ ആര്‍ക്കും ലഭ്യമായിട്ടില്ല.
എന്നാല്‍ മുസഫര്‍ നഗറിലെ 980 കുടുംബങ്ങളും ഷാംലി ജില്ലയിലെ 820 കുടുംബങ്ങളും നഷ്ടപരിഹാത്തുക കൈപറ്റിയെന്നാണ് സര്‍ക്കാറിന്റെ കണക്ക്. എന്നിട്ടും ഈ 200 കുടുംബങ്ങള്‍ അഭയാര്‍ഥി ക്യാംപുകളെന്ന ഈ ചളിക്കുണ്ടില്‍ തന്നെ കഴിയേണ്ടി വരുന്നതെന്താണെന്നാണ് ബന്ധപ്പെട്ടവര്‍ ചോദിക്കുന്നത്.
2013ലാണ് മുസഫര്‍ നഗറില്‍ വര്‍ഘീയ കലാപമുണ്ടാവുന്നത്. കുട്ടികളുടെ തര്‍ക്കത്തില്‍ നിന്നാരംഭിച്ച സംഘഷം പിന്നീട് പടരുകയായിരുന്നു. കലാപം നിയന്ത്രിക്കുന്നതില്‍ പൊലിസ് പൂര്‍ണമായും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."