'വിദ്വേഷപ്രസംഗക്കാര് നാടിന്റെ അന്തരീക്ഷം മാറ്റിമറിക്കാന്‍ ശ്രമിക്കുന്നു'; ശശികലയ്ക്കെതിരെ മുഖ്യമന്ത്രി
കണ്ണൂര്‍: ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിദ്വേഷപ്രസംഗക്കാര് നമ്മുടെ നാടിന്റെ അന്തരീക്ഷം മാറ്റിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പിറണായി പറഞ്ഞു. പുരോഗമനപരമായി ചിന്തിക്കുന്നവരും എഴുതുന്നവരും മൃത്യുഞ്ജയഹോമം നടത്തണമെന്നു പറയാന്‍ കേരളത്തിലും ആളുണ്ടായെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പറവൂരില്‍ ഹിന്ദുഐക്യവേദി നടത്തിയ പൊതുയോഗത്തിലായിരുന്നു ശശികലയുടെ ഭീഷണിപ്രസംഗം. പ്രസംഗത്തിനെതിരെ വി.ഡി സതീശനടക്കമുള്ളവര്‍ രംഗത്തുവന്നു. സംഭവം നടന്ന് ഇത്രയായിട്ടും ശശികലയുടെ വിദ്വേഷപ്രസംഗത്തിനെതിരേ പൊലിസ് യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും വി.ഡി സതീശന് ആരോപിച്ചു.
അതേസമയം, പ്രസംഗത്തിന്റെ വീഡിയോ ശേഖരിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പറവൂര്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."