സാമൂഹിക മാധ്യമങ്ങള്‍ വഴിയും കള്ളപ്പണക്കാരെ പിടിക്കാന്‍ ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: കള്ളപ്പണക്കാരെ പിടിക്കാന്‍ ആദായനികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അത്യാഡംബരങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തലും പൊങ്ങച്ചവും കാണിക്കുന്നവരെ പിടികൂടാനാണ് ആദായനികുതി വകുപ്പ് നീക്കം തുടങ്ങിയത്.
പുതിയതായി വാങ്ങിയ ആഡംബര കാര്‍, വിലകൂടിയ വാച്ച് തുടങ്ങിയവയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ സാമൂഹിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയാല്‍ അത്തരക്കാരെ കണ്ടെത്താനാണ് ആദായ നികുതി വകുപ്പ് നടപടിക്കൊരുങ്ങുന്നത്. നികുതി വെട്ടിക്കുന്നവരെ കണ്ടെത്താനും കള്ളപ്പണം തടയാനും ആദായ നികുതി വകുപ്പിന്റെ പുതിയ പദ്ധതിയായ 'പ്രോജക്ട് ഇന്‍സൈറ്റ്' പ്രകാരമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കാന്‍ തീരുമാനിച്ചത്.
ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച വിവരങ്ങളും വരുമാനവും ചെലവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കണ്ടെത്താനാണ് പ്രോജക്ട് ഇന്‍സൈറ്റ് പദ്ധതിയ്ക്ക് ആദായ നികുതി വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. അടുത്ത മാസത്തോടു കൂടി പദ്ധതി നിലവില്‍ വരുമെന്നാണ് വിവരം. വിവര ശേഖരണം, ഡാറ്റാ മൈനിങ്ങ്, അപഗ്രഥനം, സമ്മിശ്രണം തുടങ്ങിയവ ഒരു പ്ലാറ്റ് ഫോമില്‍ അപഗ്രഥിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രോജക്ട് ഇന്‍സൈറ്റിന് രൂപം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."