സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്തു
തലശ്ശേരി: 2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണവും സമഗ്ര സംഭാവനക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന്റെ സമര്‍പ്പണവും തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
മികച്ച നടനുള്ള പുരസ്‌കാരം വിനായകനും നടിക്കുള്ളത് രജിഷാ വിജയനും ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ ശൈലജ, സംസാരിച്ചു. ജെ.സി ഡാനിയേല്‍ അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി. എം.പിമാരായ പി.കെ ശ്രീമതി , കെ.കെ രാഗേഷ്, എം.എല്‍.എമാരായ ടി.വി രാജേഷ് , എ.എന്‍ ഷംസീര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ബീനപോള്‍, മഹേഷ് പഞ്ചു പങ്കെടുത്തു.
നടി ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യയും അരങ്ങേറി. ലക്ഷ്മി ഗോപാലസ്വാമി, വിനീത്, റോമ, റിമ കല്ലിങ്കല്‍ തുടങ്ങിയവരും നൃത്തപരിപാടി അവതരിപ്പിച്ചു.
മധു, ഷീല എന്നീ പഴയകാല സിനിമാ താരങ്ങള്‍ മുഖ്യാതിഥികളായി പങ്കെടുത്തു. നടന്‍മാരായ രാഘവന്‍, ശ്രീനിവാസന്‍, സീമ, കവിയൂര്‍ പൊന്നമ്മ, കുട്ട്യേടത്തിവിലാസിനി, നിലമ്പൂര്‍ ആയിഷ, സംവിധായകരായ ഐ.വി ശശി, കെ.പി കുമാരന്‍, ടി.വി ചന്ദ്രന്‍, നിര്‍മാതാവ് പി.വി ഗംഗാധരന്‍, ഗാന രചയിതാവ് പൂവ്വച്ചല്‍ ഖാദര്‍, ശ്രീധരന്‍ ചമ്പാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."