ഹജ്ജ് കരാര്‍ ലംഘനം: പരാതികളില്‍ പരിശോധന ആരംഭിച്ചു
റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം ആരംഭിക്കാന്‍ അധികൃതര്‍ നടപടികള്‍ തുടങ്ങി. കരാര്‍ ലംഘനം നടത്തിയതായി വിവിധ കമ്പനികള്‍ക്കെതിരേ ലഭിച്ച പരാതിയിലാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. വീഴ്ച്ച വരുത്തിയതായി കണ്ടെണ്ടത്തിയാല്‍ അത്തരം കമ്പനികള്‍ക്കെതിരേ പിഴയും വിലക്കും നടത്തിപ്പുകാര്‍ക്കെതിരേ വഞ്ചനാ കുറ്റവും ചുമത്തപ്പെടും.
ഇതിനകം തന്നെ നിരവധി ഹാജിമാരില്‍ നിന്ന് വിവിധ കമ്പനികള്‍ക്കെതിരേ പരാതികള്‍ ഹജ്ജ് ഉംറ മന്ത്രാലയ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ടണ്ട്. ഹജ്ജ് സമയത്ത് ഇവിടെയെത്തുന്ന ഹാജിമാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത് അനുവദിക്കപ്പെട്ട കമ്പനികളാണ്. മുതവ്വിഫ് എന്ന പേരില്‍ അറിയപ്പെടുന്ന കമ്പനികള്‍ക്ക് സഊദി ഹജ്ജ് ഉംറ മന്ത്രാലയമാണ് വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് അനുമതി നല്‍കുന്നത്. ഹാജിമാര്‍ക്ക് നല്‍കേണ്ടണ്ട വിവിധ കാര്യങ്ങളില്‍ കരാര്‍ ഉറപ്പിച്ച ശേഷമാണ് കമ്പനികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കുന്നത്. പുണ്യ സ്ഥലങ്ങളിലെ ഹാജിമാരുടെ മുഴുവന്‍ യാത്ര സൗകര്യങ്ങള്‍, ഭക്ഷണ താമസ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇത്തരം കമ്പനികള്‍ക്ക് കീഴിലാണ് ഒരുക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."