തീവ്രവാദികള്‍ക്ക് ഫണ്ടണ്ട് നല്‍കുന്ന കാലത്തോളം ഖത്തറുമായുള്ള നിലപാടില്‍ മാറ്റമില്ല: സഊദി
റിയാദ്: ഖത്തറിനെതിരേ വീണ്ടണ്ടും സഊദി അറേബ്യ പ്രസ്താവനകളുമായി രംഗത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പ്രതിസന്ധിക്കു പരിഹാരം കാണാനാകുമെന്ന ആശ്വാസ വാര്‍ത്തകള്‍ക്കിടെ സഊദി തങ്ങളുടെ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയത് ഖത്തര്‍ പ്രതിസന്ധി ഉടനെ തീരുകയില്ലെന്ന സൂചനയാണ് നല്‍കുന്നത്.
കഴിഞ്ഞ രണ്ടണ്ടു ദിവസങ്ങളിലായി നടന്ന ചര്‍ച്ചകളും ഖത്തര്‍ അമീറിന്റെ സഊദി നേതൃത്വവുമായുള്ള സംഭാഷണവും ഒരു അനുകൂല സന്ദേശമാണ് നല്‍കിയതെങ്കിലും തൊട്ടു പിറകില്‍ സഊദി തങ്ങളുടെ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കി രംഗത്തെത്തിയത് സ്ഥിതി വീണ്ടണ്ടും രൂക്ഷമാക്കുമെന്നാണ് നയതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏറ്റവും ഒടുവില്‍ ഇന്നലെ തങ്ങളുടെ ഭാഗം വീണ്ടണ്ടും വ്യക്തമാക്കി സഊദി രംഗത്തെത്തി. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഫണ്ട് നല്‍കുന്ന കാലത്തോളം ഖത്തറുമായുള്ള നിലപാടില്‍ മാറ്റമില്ലെന്നു സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ഗെവ് ലാവ്‌റോവുമായി ജിദ്ദയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തറിനോടുള്ള സഊദി നയം വീണ്ടണ്ടും പ്രഖ്യാപിച്ചത്.
ഖത്തര്‍ പ്രതിസന്ധിയില്‍ ഭാഗമാവാന്‍ റഷ്യ സന്നദ്ധമാണെന്ന് അറിയിച്ചതായും ആദില്‍ അജ് ജുബൈര്‍ പറഞ്ഞു. 'മര്‍മ്മ പ്രധാനമായ പ്രശ്‌നം എന്തെന്ന് ഖത്തര്‍ മനസിലാക്കണം. വിഷയം പരിഹരിക്കുന്നതിന് സഊദി ശക്തമായ നീക്കമാണ് പ്രതീക്ഷിക്കുന്നത്. തീവ്രവാദ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഫണ്ടണ്ട് അനുവദിക്കുന്ന കാലത്തോളം ഖത്തറുമായുള്ള സഊദി നിലപാടില്‍ യാതൊരു വിധ മാറ്റവും വരികയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോക രാജ്യങ്ങള്‍ തള്ളിക്കളഞ്ഞ തീവ്രവാദ സഹായ നിലപാടുകളാണ് ഖത്തര്‍ സ്വീകരിക്കുന്നത്. തങ്ങള്‍ നല്‍കിയ ലിസ്റ്റിലെ കാര്യങ്ങളോട് ഖത്തര്‍ മാന്യമായ രീതിയില്‍ മറുപടി നല്‍കണം. അവിടുന്നങ്ങോട്ട് മാത്രമേ പുതിയ തുടക്കമുണ്ടാവുകയുള്ളൂവെന്ന് ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഫലസ്തീന്‍ ഇസ്‌റാഈല്‍ സമാധാന കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ പുതിയ നയ രൂപീകരണം അണിയറയില്‍ നടന്നു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ ഇറാന്‍ പ്രശ്‌നത്തില്‍ സഊദിയടക്കമുള്ള നാല് രാജ്യങ്ങള്‍ യു.എന്നുമായി സഹകരിക്കാന്‍ തയാറാകണമെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ഗെവ് ലാവ്‌റോവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."