ആത്മഹത്യ അരുത്, ജീവിതം അമൂല്യമാണ്
കോഴിക്കോട്: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ ആത്മഹത്യക്കെതിരേ പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ ആത്മഹത്യാ പ്രതിരോധ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി (ഐ.എം.എ) സഹകരിച്ച് പ്രതിരോധ ബോധവല്‍ക്കരണം നടത്തിയത്. സംഘടനയുടെ 17-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗം കൂടിയായിരുന്നു പരിപാടി.
ഭൂമിയില്‍ മനഷ്യനു ലഭിച്ച അമൂല്യമായ ജീവിതം എറിഞ്ഞുടക്കരുതേയെന്ന അപേക്ഷയാണ് ഓരോ തണല്‍ പ്രവര്‍ത്തകനും പ്രതിരോധ ബോധവല്‍ക്കരണ പരിപാടിയിലൂടെ ഓര്‍മപ്പെടുത്തിയത്. യാതൊരു പ്രതിഫലേച്ചയുമില്ലാതെയാണ് ഇവര്‍ ആത്മഹത്യക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രപ്രദര്‍ശനം, കലാപരിപാടികള്‍, ഡിജിറ്റല്‍ നാടകം എന്നിവയും സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് പ്രദര്‍ശനം കാണാനും നാടകത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളാനും ടൗണ്‍ഹാളിലേക്ക് ഇന്നലെ എത്തിയത്.
തണല്‍ ചെയര്‍മാന്‍ ഡോ. പി.എന്‍ സുരേഷ്‌കുമാര്‍, സെക്രട്ടറി ഡോ. എ.കെ അബ്ദുല്‍ ഖാദര്‍, ഐ.എം.എ കോഴിക്കോട് പ്രസിഡന്റ് ഡോ. പി.എന്‍ അജിത, സെക്രട്ടറി ഡോ. എസ്.വി രാകേഷ്, തണല്‍ ഡയറക്ടര്‍ പി.ജി അമൃത്കുമാര്‍, ട്രഷറര്‍ പി. രാജഗോപാലന്‍, അസി. ഡയറക്ടര്‍ കെ.എം സലാം, കോഡിനേറ്റര്‍ പി.ടി ഉഷാ ഭായ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം പ്രകാശിനി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."