HOME
DETAILS
MAL
പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നു സ്ത്രീകളെ പൊലിസ് മോചിപ്പിച്ചു
backup
September 11 2017 | 06:09 AM
മംഗളൂരു: പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് അഞ്ചു സ്ത്രീകളെ പൊലിസ് മോചിപ്പിച്ചു. ഹൈടെക് പെണ്‍വാണിഭ കേന്ദ്രത്തില്‍ മംഗളൂരു കദ്രി പൊലിസ് നടത്തിയ റെയ്ഡിലാണു അഞ്ചു യുവതികളെ മോചിപ്പിച്ചത്. സംഭവത്തില്‍ മംഗളൂരു പച്ചനാടിയിലെ മോഹന്‍ ഷെട്ടിയെ പൊലിസ് അറസ്റ്റു ചെയ്തു. സംഘത്തില്‍ നിന്നു രക്ഷപ്പെട്ട ഒരാള്‍ക്കു വേണ്ടി പൊലിസ് തിരച്ചില്‍ നടത്തുകയാണ്. കദ്രിയിലെ ഒരു വാടക വീട് കേന്ദ്രീകരിച്ചാണ് സംഘം പെണ്‍വാണിഭം നടത്തി വന്നിരുന്നത്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഈ വീട്ടില്‍ പൊലിസ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."