ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്കില്‍ ശിശുരോഗ വിദഗ്ധരുടെ സേവനം മുടങ്ങുന്നു
പെരിന്തല്‍മണ്ണ: ഏറെ കൊട്ടിഘോഷിച്ച് പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച മാതൃ-ശിശു ബ്ലോക്കില്‍ കുട്ടികളുടെ ഡോക്ടറുടെ സേവനം ഇടക്കിടെ മുടങ്ങുന്നു. 300ലേറെ കുട്ടകള്‍ മിക്കദിവസവും എത്തുന്ന ഇവിടെ പലദിവസങ്ങളിലും കുട്ടികളുടെ ഒ.പിയില്‍ ഡോക്ടര്‍മാരില്ലെന്ന പരാതിയാണ്. രണ്ട് ശിശുരോഗ വിദഗ്ധരെയാണ് ഇവിടെ നിയോഗിച്ചിരുന്നത്. ഇവരില്‍ ഒരാള്‍ക്ക് പലപ്പോഴും നൈറ്റ് ഡ്യൂട്ടിയാകും. മറ്റൊരാളെ പഴയ ആശുപത്രി ബ്ലോക്കില്‍ എല്ലാവിഭാഗക്കാരേയും പരിശോധിക്കുന്ന ആറാം നമ്പര്‍ ഒ.പിയില്‍ ആളില്ലാതെ വരുമ്പോള്‍ അവിടേക്ക് നിയോഗിക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ കുട്ടികളുടെ വിഭാഗത്തില്‍ സ്‌പെഷിലിസ്റ്റുകളുടെ സേവനം ലഭിക്കാതെ പോകുന്നു. കുറഞ്ഞത് നാല് ശിശുരോഗ വിദഗ്ധരെ നിയമിച്ചാല്‍ മാത്രമേ ദിവസവും പുതിയ ബ്ലോക്കില്‍ ശിശുവിഭാഗം മുടക്കം കൂടാതെ പ്രവര്‍ത്തിപ്പിക്കാനാവൂ.
177 കിടക്കകളുള്ള ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി 134 തസ്തികകളുണ്ട്. എന്നാല്‍ ജില്ല ആശുപത്രി പുര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തന സജജമാക്കാന്‍ 123 ജീവനക്കാരെ കൂടി കൂടുതലായി നിയമിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."