വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി
വടക്കാഞ്ചേരി: പ്രകൃതി രമണീയതയുടെ നിറകുടമായ വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടു മുതല്‍ നടന്ന് വന്നിരുന്ന ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി.
തെക്കുംകര പഞ്ചായത്തും, വാഴാനി ടൂറിസം ഡെസ്റ്റിനേഷന്‍ കമ്മിറ്റിയും സംയുക്തമായാണ് ഏഴു ദിവസം നീണ്ട് നിന്ന പരിപാടികള്‍ സംഘടിപ്പിച്ചത്. ദീപാലങ്കാരം, മെഗാ തിരുവാതിര, സാഹസിക വിനോദങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഗ്രാമോത്സവം, വൈക്കം വിജയലക്ഷ്മി യുടെ സംഗീതനിശ, മെഗാഷോ, നാടകം, ഫ്യൂഷന്‍, നാടന്‍പാട്ട്, മാജിക് ഷോ, ഗാനമേള എന്നിവയ്ക്കൊപ്പം നാടന്‍ ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു.
ആയിരങ്ങളാണ് ഇത്തവണ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. ഇന്നലെ വൈകീട്ട് നടന്ന സമാപന സമ്മേളനം ഡോ: പി.കെ ബിജു എം.പി ഉദ്ഘാടനം ചെയ്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ശ്രീജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാല്‍, എ.കെ സുരേന്ദ്രന്, സി.വി സുനില്‍കുമാര്‍, സുജാത ശ്രീനിവാസന്, ഏലിയാമ്മ ജോണ്സണ്, വി.ജി സുരേഷ്, ടി.സി ഗിരീഷ്, രജനി ടീച്ചര്‍, ബീന ജോണ്സണ്, കെ. എം രാജന്, ഗീത വാസുദേവന്‍, ജിജി തോമാസ്, വാസസുരേഷ് സംസാരിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ ഗാനമേളയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."