HOME
DETAILS
MAL
വാഹനങ്ങള്‍ക്കെതിരേ നടപടി
backup
August 11 2016 | 23:08 PM
കൊടുവള്ളി: ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം കൊടുവള്ളി ജോയിന്റ് ആര്.ടി.ഒ സി.വി.എം.ഷരീഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എയര്‍ഹോണ്‍ ഘടിപ്പിച്ച് സര്‍വീസ് നടത്തുന്ന 40ഓളം വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു.
എയര്‍ഹോണ്‍ അഴിച്ചു മാറ്റുകയും വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്.ടി.ഒ അറിയിച്ചു.
മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ ഫ്രാന്‍സിസ്, ഫൈസല്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരായ ശങ്കര്‍, വിനോദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."