HOME
DETAILS
MAL
വാട്സ്ആപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു
backup
September 12 2017 | 01:09 AM
മനാമ: ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും ആശയവിനിമയത്തിനായി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ബഹ്റൈന്‍ സാങ്കേതിക പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് അല്‍ ബോണൂതയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ അധ്യയനവര്‍ഷം മുതലാണ് ഉത്തരവ് നടപ്പാകുക. നിലവില്‍ രാജ്യത്തെ പബ്ലിക് സ്കൂളുകളില്‍ മാത്രമാണ് ഉത്തരവ് ബാധകമാവുക.
വൈകാതെ സ്വകാര്യ സ്കൂളുകളിലും ഉത്തരവ് നടപ്പാക്കുമെന്നാണ് അറിയുന്നത്. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണമെന്നും സാമൂഹ്യമാധ്യമങ്ങള്‍ ഔദ്യോഗിക ആശയവിനിമയത്തിന് പകരമാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."