HOME
DETAILS
MAL
സംസ്ഥാനത്ത് ഒരു മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി കൂടി വരുന്നു
backup
September 12 2017 | 01:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യോല്പന്നങ്ങളുടെ പരിശോധനയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കുമായി ഒരു മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറി കൂടി ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
നിലവില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ലബോറട്ടറി എറണാകുളം കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലായിരിക്കും പ്രവര്‍ത്തിക്കുക. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ലബോറട്ടറി ലഭ്യമാക്കിയത്.
ലാബില്‍ പാല്, പാലുല്പന്നങ്ങള്, എണ്ണ, വെള്ളം, ഫുഡ് കളറുകള്‍ എന്നിവ പരിശോധിക്കാനുള്ള സംവിധാനമുണ്ടാകും. ലാബിന്റെ സേവനം പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."