HOME
DETAILS

ഋഷിരാജ് സിങ് സര്‍ക്കാരിനുവേണ്ടി മദ്യലോബിയുടെ കാര്യസ്ഥപ്പണി ചെയ്യുന്നു: വി.എം സുധീരന്‍

  
backup
September 12 2017 | 04:09 AM

%e0%b4%8b%e0%b4%b7%e0%b4%bf%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-2

കോഴിക്കോട്: സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പങ്കാളിയായ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് മദ്യലോബിയുടെ നടത്തിപ്പുകാരനും കാര്യസ്ഥനുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വിദ്യാലയങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും മദ്യശാലകളിലേക്കുള്ള ദൂരപരിധി കുറച്ചതുള്‍പ്പെടെയുള്ള എല്‍.ഡി.എഫിന്റെ ജനദ്രോഹപരമായ മദ്യനയത്തിനെതിരേ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ മദ്യനയത്തോടെ മയക്കുമരുന്നുകളുടെ ഉപഭോഗം കൂടിയെന്നു വരുത്തിത്തീര്‍ക്കാന്‍ ഇത്തരം കേസുകളുടെ എണ്ണം കൂട്ടുകയാണ് ഋഷിരാജ് സിങ് ചെയ്തത്. മദ്യലോബിയെ സഹായിക്കുന്നതിനുള്ള കള്ളക്കണക്കിന്റെ മുഖ്യപ്രചാരകനായതോടെ ഋഷിരാജ് സിങ് നല്ല ഉദ്യോഗസ്ഥനാണെന്ന മുന്‍ധാരണ തെറ്റാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്നും സുധീരന്‍ പറഞ്ഞു. പുതിയ മദ്യനയത്തിലൂടെ ജനവഞ്ചനയുടെ പ്രതീകമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറി.
മദ്യനയത്തില്‍ ഇടതുമുന്നണിയുടെ പ്രഖ്യാപനവും പ്രവര്‍ത്തനവും തമ്മില്‍ പുലബന്ധമില്ല. ജനങ്ങള്‍ക്കൊപ്പമല്ല മറിച്ചു മദ്യലോബികള്‍ക്കൊപ്പമാണ് ഇടതുസര്‍ക്കാര്‍. യു.ഡി.എഫിന്റെ മദ്യനയത്തിലൂടെ മദ്യഉപഭോഗം കുറഞ്ഞില്ലെന്ന വാദം തെറ്റാണ്.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായി മദ്യലോബിയുടെ പാരിതോഷികങ്ങള്‍ക്ക് മദ്യനയത്തിലൂടെ സഹായം ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞെന്നും ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്നുമുള്ള വാദഗതിയുയര്‍ത്തി ബാറുകളുടെ ദൂരപരിധി കുറച്ചതിനെ ന്യായീകരിക്കുന്ന സര്‍ക്കാരിന്റെ പ്രചാരണം കല്ലുവച്ച നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തൂ.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എം സുരേഷ്ബാബു, കെ.പി അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, യു.ഡി.എഫ്.ജില്ലാ ചെയര്‍മാന്‍ പി. ശങ്കരന്‍, മുന്‍മന്ത്രി എം.ടി പത്മ, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ കെ. രാമചന്ദ്രന്‍, കെ.പി ബാബു, യു.വി ദിനേശ്മണി, വി.ടി.സുരേന്ദ്രന്‍, പി.സി ഹബീബ് തമ്പി സംസാരിച്ചു. എരഞ്ഞിപ്പാലത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കെ.വി സുബ്രഹ്മണ്യന്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, വി.എം ചന്ദ്രന്‍, പി.എം അബ്ദുറഹ്മാന്‍, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, സത്യന്‍ കടിയങ്ങാട്, ദിനേശ് പെരുമണ്ണ, എസ്.കെ അബൂബക്കര്‍, ബേപ്പൂര്‍ രാധാകൃഷ്ണന്‍, രമേശ് നമ്പിയത്ത്, കെ.പി നിധീഷ്, രാജേഷ് കീഴരിയൂര്‍, വി. അബ്ദുല്‍ റസാഖ്, പി. ഉഷാദേവി, ബി.പി മൊയ്തീന്‍, അബ്ദുറഹ്മാന്‍ ഇടക്കുനി, ഷാജിര്‍ അറാഫത്ത്, മുനീര്‍ എരവത്ത്, കുഞ്ഞിമൊയ്തീന്‍, ബി. റാസിഖ്, എം.സി സുധാമണി, ജയ്‌സല്‍ അത്തോളി, മില്ലി മോഹന്‍, വി.ടി നിഹാല്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago