കല്‍പ്പറ്റയില്‍ മാലിന്യ സംസ്കരണമില്ല: മാലിന്യക്കൂമ്പാരം അഴുകിയ നിലയില്‍
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ മാലിന്യ സംസ്കരണം പ്രതിസന്ധിയില്‍. രണ്ടര മാസത്തോളമായി മാലിന്യം സംസ്കരിക്കുന്നില്ല. നഗരസഭയുടെ വെള്ളാരം ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ ലോഡ് കണക്കിന് മാലിന്യമാണ് കുന്ന്കൂടി കിടക്കുന്നത്. മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് മാലിന്യക്കൂമ്പാരമാണ്. മത്സ്യ- മാംസ മാര്‍ക്കറ്റിലെ മാലിന്യം ഉള്‍പ്പെടെ അഴുകി കിടക്കുകയാണ്. ഈച്ചയും പുഴുക്കളും കാരണം പകര്‍ച്ചാവ്യാധി ഭീഷണി നിലനില്‍ക്കുന്നുണ്ട്. കുറഞ്ഞത് നൂറ് കണക്കിന് ലോഡ് മാലിന്യമാണ് കുന്ന് കൂടി കിടക്കുന്നത്. നഗരത്തില്‍ നിന്നും ദിനംപ്രതി മൂന്ന് ലോഡ് മാലിന്യമാണ് നീക്കം ചെയ്യുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമായി സംസ്കരിക്കാന്‍ സംവിധാനമില്ല. സ്ക്കൂള്, കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങും അനേകം കുടുംബങ്ങളും തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് മാലിന്യക്കൂമ്പാരം കിലോമീറ്ററുകള്‍ അകലേക്ക് വരെ ദുര്‍ഗന്ധം വമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."