HOME
DETAILS

വിലയിടിവും രോഗബാധയും; കര്‍ഷകര്‍ കവുങ്ങ് കൃഷി കൈയൊഴിയുന്നു

  
backup
August 11 2016 | 23:08 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%ac%e0%b4%be%e0%b4%a7%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0


മീനങ്ങാടി: വിലയിടിവും രോഗ ബാധയും കവുങ്ങ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. സീസണില്‍ തുടക്കത്തിലുള്ള വില വിളവെടുപ്പ് ആരംഭിക്കുന്നതോടെ ഇടിയുന്നതും മഹാളി, മഞ്ഞളിപ്പ് രോഗങ്ങളും ജോലിക്കാരുടെ കുറവുമാണ് കവുങ്ങ് കൃഷിയില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്.
പാന്‍മസാലകളില്‍ പ്രധാനമായും പൈങ്ങയാണ് ഉപയോഗിച്ചിരുന്നത്. ഇവയുടെ നിരോധനത്തോടെ പാന്‍മസാലകളുടെ ഉല്‍പാദനം കുറഞ്ഞതും വിലയിടിവിന് കാരണമായിട്ടുണ്ട്. സീസണില്‍ നൂറു രൂപക്ക് മുകളില്‍ വില വരുന്ന പൈങ്ങയുടെ ഉപയോഗം കുറഞ്ഞത് കാരണം സീസണ്‍ അവസാനിക്കുന്നതിന് മുന്‍പേ വിലകുറച്ച് സ്റ്റോക്ക് എടുക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുന്ന പൈങ്ങയും കൊട്ട അടക്കയും പാന്‍പരാഗ്, ഗുഡ്ക, മാവ, റോജ പാക്ക് തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാണ് കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ബോധവല്‍ക്കരണം പാന്‍മസാല ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
പൈങ്ങ സംഭരിക്കുന്നതിനും ഉണക്കിയെടുത്ത് വിപണിയിലെത്തിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഏജന്റ് മുതല്‍ ചെറിയ യൂനിറ്റുകള്‍ വരെയുണ്ട്.
അള്ളിമൈസൂര്‍, ചാമരാജ്‌നഗര്‍ എന്നിവിടങ്ങളിലാണ് പൈങ്ങ കൂടുതലായും എത്തിക്കുന്നത്. ഉണക്കടക്ക തുംകൂര്‍, ചിത്രദുര്‍ഗ്ഗ, ഷിമോഗ എന്നീ സ്ഥലങ്ങളിലുമെത്തിക്കും. കേരളത്തില്‍ തൃശൂരാണ് ഉണക്കയടക്ക സംഭരണത്തിന്റെ പ്രധാന കേന്ദ്രം. കര്‍ണാടകയില്‍ കുടില്‍ വ്യവസായമായാണ് പൈങ്ങയുടേയും അടക്കയുടെയും സംസ്‌കരണം നടക്കുന്നത്. ഇടി, ഒറ്റവെട്ട്, ചൂരി എന്നിങ്ങനെ മൂന്നു ഇനങ്ങളാക്കി വെട്ടിയെടുക്കുന്ന പൈങ്ങയും അടക്കയും പുകയില ഉല്‍പന്നങ്ങളുടെ ചേരുവകളായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്.
വയനാട് ജില്ലയില്‍ പ്രധാനമായും പൈങ്ങയുടെ വില്‍പ്പന നടക്കുന്നത് മീനങ്ങാടി, കേണിച്ചിറ, കമ്പളക്കാട്, തരുവണ എന്നിവിടങ്ങളിലാണ്. മീനങ്ങാടിയില്‍ നിന്നു മാത്രം ദിവസം  പതിനെട്ട് ടണ്ണോളം പൈങ്ങയാണ് കയറ്റിയയക്കുന്നത്.
പെയിന്റ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന പൈങ്ങക്ക് പകരമായി മറ്റു അസംസ്‌കൃത വസ്തുക്കള്‍ ഇടം പിടിച്ചപ്പോള്‍ പാന്‍മസാല ഉപയോഗത്തിലൂടെ മാത്രം വിപണി കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്.
കഴിഞ്ഞ സീസണില്‍ ഒരു കിലോ പൈങ്ങ പൊളിച്ചെടുക്കുന്നതിന് ഇരുപത് രൂപയോളം ചിലവ് വന്നിരുന്നു. മഹാളിയും മഞ്ഞളിപ്പ് രോഗവും തൊഴിലാളികളെ ലഭിക്കാത്തതും കര്‍ഷകനെ വലയ്ക്കുമ്പോള്‍ കാര്‍ഷിക മേഖലയുടെ  നിലനില്‍പ്പ് പ്രതിസന്ധി നേരിടുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
പൈങ്ങയുടെ വിപണന സാധ്യതകള്‍ കണ്ടെത്തി കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago