ചെര്‍പ്പുളശ്ശേരിയില്‍ മരം കടപുഴകി റോഡിനു കുറുകെ വീണു
ചെര്‍പ്പുളശ്ശേരി: പട്ടാമ്പി റോഡില്‍ മഠത്തിപറമ്പില്‍ റോഡരുകിലെ വന്‍മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.
നിരവധി വാഹനങ്ങള്‍ ഈ സമയം റോഡിലൂടെ കടന്നു പോകുന്നുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് ദുരന്തം ഒഴിവായി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ഭാഗത്തെ ഷീറ്റ് മേഞ്ഞ ഭാഗങ്ങളും തകര്‍ന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറും ബൈക്കും വീണ മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിയെങ്കിലും കേടുപാടുകള്‍ സംഭവിച്ചില്ല.
മരം വീണ് ഒരു മണിക്കൂറിന് ശേഷമാണ് പൊലിസും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. ഇത് പ്രതിഷേധത്തിനും കാരണമായി. ഷൊര്‍ണൂരില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി പതിനൊന്നു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശത്ത് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മുഴുവന്‍ മരങ്ങളുംമുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."