സംസ്ഥാനത്ത് മദ്യരാജാക്കന്മാരുടെ സ്പോണ്‍സര്‍ഷിപ്പ് ഭരണം: ഇ.പി കമറുദ്ദീന്
വടക്കാഞ്ചേരി : സംസ്ഥാനത്ത് മദ്യരാജാക്കന്മാര് സ്പോണ്സര് ചെയ്യുന്ന ഭരണമാണ് നടക്കുന്നതെന്ന് മുസ്്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി കമറുദ്ദീന് ആരോപിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെയ്ത് നല്കിയ സഹായങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ് പിണറായിയും കൂട്ടരും . ദൈവത്തിന്റെ സ്വന്തം നാടിനെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് നീക്കമെന്നും അടച്ച് പൂട്ടിയ മുഴുവന്‍ ബാറുകളും വളഞ്ഞ വഴിയിലൂടെ തുറക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണെന്നും കമറുദ്ദീന് കൂട്ടി ചേര്‍ത്തു .
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് വടക്കാഞ്ചേരി മേഖലാ കമ്മിറ്റി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.എം അമീര്‍ അധ്യക്ഷത വഹിച്ചു. കരീം പന്നിത്തടം, ടി.കെ സെയ്തലവി, മുഹമ്മദ് കുട്ടി, ഉസ്മാന് കല്ലാട്ടയില്‍, ലത്തീഫ് , ഷായര് വിരുപ്പാക്ക, എം.എം മുഹമ്മദ് ബഷീര്‍, റസാക്ക്, സുലൈമാന്‍ ആറ്റൂര്‍, ബഷീര്‍ അഹമ്മദ് ബുര്‍ഹാനി, പി.യു വീരാന്‍ കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."