HOME
DETAILS
MAL
രണ്ട് ഭണ്ടാരം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി
backup
September 12 2017 | 07:09 AM
പുത്തന്‍ചിറ: പാറേമേല്‍ തൃക്കോവില്‍ ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ രണ്ട് ഭണ്ടാരങ്ങള്‍ കുത്തിപ്പൊളിച്ചെടുത്ത് 200 മീറ്റര്‍ അകലെയുള്ള ആള് പാര്‍പ്പില്ലാത്ത പറമ്പില്‍ കൊണ്ട് വന്ന് കുത്തി പൊളിച്ച് പണം അപഹരിച്ചതായി പരാതി . ഇന്നലെ രാവിലെ ഈ പറമ്പില്‍ പശുവിനെ കെട്ടുവാന്‍ പോയ ആളാണ് രണ്ട് ഭണ്ടാരം കുത്തി പൊളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാള പൊലിസില്‍ വിവരം അറിയിച്ചു. മാള പൊലിസ് സ്ഥലത്ത് എത്തി അന്വഷണം ആരംഭിച്ചു. അവസാനമായി ആറ് മാസം മുന്‍പാണ് ഭണ്ഡാരം തുറന്ന് പണമെടുത്തതെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവരില്‍ നിന്നുമുള്ള വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."