HOME
DETAILS

വ്യാജ വാര്‍ത്തയിലൂടെ സീ ന്യൂസിന്റെ വര്‍ഗീയ പ്രചാരണം

  
backup
September 13 2017 | 01:09 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%80


കാളികാവ്: വര്‍ഗീയ വിഷം ചീറ്റുന്ന വ്യാജ വാര്‍ത്തയുമായി പ്രമുഖ ദേശീയ ചാനല്‍. മലപ്പുറം ജില്ലയിലെ കാളികാവില്‍ അവതരിപ്പിച്ച തെരുവ് നാടകമാണ് സീ ന്യൂസ് വര്‍ഗീയനിറം നല്‍കി ഹിന്ദു സ്ത്രീയെ കൊലപ്പെടുത്തുന്നതായി ചിത്രീകരിച്ചത്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് നാടകം അവതരിപ്പിച്ചത്. നടു റോഡില്‍ കേരളത്തിലെ ഇടതുപക്ഷ മുസ്‌ലിംകള്‍ ആര്‍.എസ്.എസ് അനുഭാവിയായ ഹിന്ദു സ്ത്രീയെ കൊല്ലുന്നു എന്ന തലക്കെട്ടോടെയാണ് ചാനല്‍ പുറത്തുവിട്ടത്.
വാര്‍ത്ത വിവാദമായതോടെ വാര്‍ത്തയും പടവും ചാനല്‍ മുക്കി. എം.ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ചാനലിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ കാളികാവ് ഏരിയ സെക്രട്ടറി സി.ടി സകരിയ്യയാണ് നാടകത്തിലെ പ്രധാന വേഷം അഭിനയിച്ചത്. ഗൗരി ലങ്കേഷിന്റെതുള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാരോപിച്ച് സകരിയ്യ ആക്രോശിക്കുന്ന രംഗമാണ് ചാനല്‍ പ്രധാനമായി എടുത്ത് കാണിച്ചിട്ടുള്ളത്.
ഇന്ത്യയെ മറ്റൊരു സിറിയ ആക്കാന്‍ അനുവദിക്കണോ എന്ന ചോദ്യവും സീ ന്യൂസ് ഉന്നയിക്കുന്നുണ്ട്. ജന്മാഷ്ടമി ദിനത്തിലും കേരളത്തിനെതിരേ ചാനല്‍ കൊടും നുണയുടെ വിഷം ചീറ്റുകയാണെന്ന് എം.ബി രാജേഷ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. മാപ്പു പോലും അപേക്ഷിക്കാതെ ചാനല്‍ വാര്‍ത്തയും പടവും പിന്‍വലിച്ചതിന് പിന്നില്‍ ചാനലിന്റെ ഗൂഢലക്ഷ്യമാണ് വ്യക്തമാക്കുന്നതെന്നും രാജേഷ് കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  9 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  19 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  27 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  44 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago