HOME
DETAILS

രാജ്യവ്യാപക കാംപയിനുമായി മുസ്‌ലിം പെഴ്‌സനല്‍ ലോ ബോര്‍ഡ് വ്യക്തി നിയമ സ്വാതന്ത്ര്യം

  
backup
September 13 2017 | 01:09 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af

ഭോപ്പാല്‍: മുസ്‌ലിം വ്യക്തി നിയമത്തില്‍ കൈകടത്തുന്ന നിലപാടുകള്‍ക്കെതിരേ രാജ്യ വ്യാപക കാംപയിനുമായി ആള്‍ ഇന്ത്യാ മുസ്‌ലിം പെഴ്‌സനല്‍ ലോ ബോര്‍ഡ്. വിശ്വാസപരമായ വിഷയങ്ങളില്‍ ഇടപെടുന്ന നിലപാടുകളില്‍ നിന്ന് ഭരണകൂടത്തെ പിന്തിരിപ്പിക്കാനും സര്‍ക്കാരിനെയും നിയമകമ്മിറ്റികളെയും ഇസ്‌ലാമിന്റെ ശരീഅത്ത് നിയമങ്ങളെ പിന്തുടരാനുള്ള അവകാശകങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് കാംപയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ത്വലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശരീഅത്തിന്റെ നിയമങ്ങള്‍ പിന്തുടരാനുള്ള അവകാശം മുസ്‌ലിംകള്‍ക്കുണ്ടെന്നാണ് പെഴ്‌സനല്‍ ലോ ബോര്‍ഡ് അവകാശപ്പെടുന്നത്. കാംപയിനുമായി മുന്നോട്ട് പോകാന്‍ തിങ്കളാഴ്ചയാണ് പെഴ്‌സനല്‍ ബോര്‍ഡ് തീരുമാനം എടുത്തത്. 

കാംപയിനു പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണങ്ങള്‍ നടത്താനാണ് പെഴ്‌സനല്‍ ലോ ബോര്‍ഡിന്റെ തീരുമാനം. സുപ്രിംകോടതിയുടെ മുത്വലാഖ് വിധിയെ ഞങ്ങള്‍ മാനിക്കുന്നു. പക്ഷെ ഇസ്‌ലാമിക ശരീഅത്ത് നിയമമായ മുത്വലാഖ് നിഷേധിക്കുകയെന്നുള്ളത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാമര്‍ശിക്കുന്ന നിവേദനത്തില്‍ നൂറു കണക്കിന് സ്ത്രീകള്‍ ഇന്നലെ ഒപ്പുവച്ചു. കാംപയിന്റെ ഭാഗമായി മുസ്‌ലിം സ്ത്രീ, പുരുഷന്മാരില്‍ നിന്ന് ഇത്തരത്തിലുള്ള നിവേദനത്തില്‍ ഒപ്പുവച്ച് ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, ജഡ്ജിമാര്‍, വനിതാ കമ്മിഷന്‍ തുടങ്ങിയവര്‍ക്ക് അയക്കാനാണ് തീരുമാനം.
മുസ്‌ലിം സ്ത്രീകളുടെ പേരു പറഞ്ഞ് വ്യക്തി നിയമത്തില്‍ കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഞാറാഴ്ച ചേര്‍ന്ന പെഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം കുറ്റപ്പെടുത്തിയിരുന്നു.കാംപയിന്റെ ഭാഗമായി തിങ്കളാഴ്ച ഭോപ്പാലില്‍ നടന്ന യോഗം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇഖ്ബാല്‍ മഅ്ദനിലാണ് യോഗം സംഘടിപ്പിച്ചത്. മുസ്‌ലിംകളുടെ അനുഷ്ഠാനങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. ഇസ്‌ലാം സ്ത്രീകളെ അടിച്ചമര്‍ത്തുന്നുവെന്നും പുതിയ നിയമ നിര്‍മാണങ്ങള്‍ നടത്തിയാല്‍ മാത്രമേ അവര്‍ക്ക് അവകാശങ്ങള്‍ ലഭ്യമാവുമെന്നുള്ള വ്യാപക പ്രചരണങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിം പെഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗം ഡോ.അസ്മാ സഹ്‌റ യോഗത്തില്‍ പറഞ്ഞു.
ഞങ്ങള്‍ക്ക് പുതിയയൊരു നിയമം വേണ്ടെന്ന് ഉറപ്പിച്ചുപറയുന്നു. മറ്റേത് മതങ്ങളും നല്‍കാത്ത സ്വാതന്ത്ര്യം ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാവിധ പീഡനങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും സ്ത്രീക്ക് ഇസ്‌ലം സ്വാതന്ത്ര്യം നല്‍കിയെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി മുസ്‌ലിം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നു പറഞ്ഞ് മുസ്‌ലികള്‍ക്കെതിരേ പ്രത്യേക ഒളിയജണ്ടാ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത് സത്യത്തിന് വിരുദ്ധമാണെന്നും ശരീഅത്തിനെ ഞങ്ങള്‍ സംരക്ഷിക്കുമെന്നും യോഗത്തില്‍ സംസാരിച്ച ഒരു വനിതാ പ്രാസംഗിക പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago
No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago