ഇര്‍മ അടങ്ങി; ഫ്‌ളോറിഡയില്‍ 65 ലക്ഷത്തോളം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍
മിയാമി: കഴിഞ്ഞ ദിവസങ്ങളില്‍ ഫ്‌ളോറിഡയില്‍ വീശിയടിച്ച ഇര്‍മ ചുഴലിക്കാറ്റ് ശാന്തതയിലേക്ക്. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ചെറിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഫ്‌ളോറിഡയുടെ വടക്കന്‍ മേഖല പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ചുഴലിക്കാറ്റ് മയാമിയെയും പ്രാന്തപ്രദേശങ്ങളെയും പൂര്‍ണമായി തകര്‍ത്തു. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള ആളുകള്‍ തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങാനാരംഭിച്ചിട്ടുണ്ട്. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇനിയും മടങ്ങാനായിട്ടില്ല. ഇവിടെ നിന്നുള്ളവര്‍ കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. ഒഴിഞ്ഞുപോയ ജനങ്ങളെ തിരികെയെത്തിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ അറിയിച്ചു.
ചൊവ്വാഴ്ച ജോര്‍ജിയയെ വെള്ളത്തില്‍ മുക്കിയ ഇര്‍മ അലബാമയിലേക്കും മിസ്സിസിപ്പിയിലേക്കും കടന്നിട്ടുണ്ട്. ശുദ്ധജലവിതരണം പലയിടങ്ങളിലും നിലച്ചിരിക്കുകയാണ്. 65 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. നിലവിലുള്ളതിന്റെ മൂന്നില്‍രണ്ടു ഭാഗം വരുമിത്. ആശുപത്രികളില്‍ പലതും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നുണ്ട്.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലേക്ക് കാറ്റിന്റെ ശക്തി കുറഞ്ഞതായി ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ഫ്‌ളോറിഡയുടെ തെക്കന്‍ ഭാഗങ്ങളിലാണ് കാറ്റ് കാര്യമായി വീശുന്നത്. തെക്കന്‍ ഫ്‌ളോറിഡയില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും അനുബന്ധ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മയാമിയില്‍ നഗരങ്ങളും പാതകളുമെല്ലാം വെള്ളത്തിനടിയിലാണുള്ളത്. ഇര്‍മ സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടങ്ങളുടെ തോത് പൂര്‍ണമായും കണക്കാക്കാനായിട്ടില്ല.
അറ്റ്‌ലാന്റയില്‍ ഡെല്‍റ്റ എയര്‍ലൈന്‍ 800 വിമാന സര്‍വിസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മിയാമി വിമാനത്താവളം ഇപ്പോഴും തുറന്നിട്ടില്ല. ഫ്‌ളോറിഡയില്‍ സ്‌കൂളുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. നാലു മരണമാണ് ഇര്‍മയെ തുടര്‍ന്ന് ഇതുവരെ സംഭവിച്ചിട്ടുള്ളത്. ജോര്‍ജിയയില്‍ മൂന്നുപേരും സൗത്ത് കരോലിനയില്‍ ഒരാളുമാണ് മരിച്ചത്. ഇര്‍മയെത്തും മുന്‍പ് ആളുകള്‍ ഒഴിഞ്ഞുപോയതിനാല്‍ ആള്‍നാശം കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."