ലക്ഷദ്വീപില്‍ പി.എം സഈദ് അനുസ്മരണസമ്മേളനം നടത്തി
അമിനി: മുന്‍കേന്ദ്രമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.എം സഈദിന്റെ 12-ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മര പരിപാടി സംഘടിപ്പിച്ചു.
സിദ്ദീഖ് മൗലാ അറബിക് കോളജ് അങ്കണത്തില്‍ സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ഥനാ ചടങ്ങിന് പ്രമുഖ പണ്ഡിതനും അമിനി ഖാസിയുമായ സയ്യിദ് ഫത്തഹുള്ളാ പി. മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. മതപരമായ ചര്യങ്ങള്‍ കൈവിടാതെ രാഷ്ട്രീയരംഗത്ത് കറകളഞ്ഞ വ്യക്തിത്വത്തിലൂടെ മുന്നേറിയ പി.എം സഈദ് മുഴുവന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. സമസ്തയുടെ ദ്വീപിലെ വളര്‍ച്ചയില്‍ മുഖ്യപങ്ക് അദ്ദേഹം വഹിച്ചിരുന്നുവെന്നും തങ്ങള്‍ അനുസ്മരിച്ചു. അമിനി മഹല്ല് ഖത്തീബ് അബ്ദുല്ല കോയ ദാരിമി, എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കാസിം ഫൈസി, ലക്ഷദ്വീപ് വഖ്ഫ് ബോര്‍ഡ് മെമ്പര്‍ നാസിം മുസ്‌ലിയാര്‍, മഅ്ദനുല്‍ ഇസ്‌ലാം മദ്രസ റെയ്ഞ്ച് സെക്രട്ടറി ഹംസക്കോയ ദാരിമി എന്നിവര്‍ അനുസ്മരണചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."