HOME
DETAILS
MAL
സഞ്ചാരികളില്‍ നിന്ന് പിഴ ഈടാക്കി
backup
August 11 2016 | 23:08 PM
ഗൂഡല്ലൂര്‍: വനത്തില്‍ അതിക്രമിച്ച് കടന്ന വിനോദ സഞ്ചാരികളില്‍ നിന്ന് വനം വകുപ്പ് 75,000 രൂപ പിഴ ഈടാക്കി. മുതുമല വന്യജീവി സങ്കേതത്തിലെ മസിനഗുഡി വനമേഖലയിലെ ശിങ്കാര വനത്തില്‍ അതിക്രമിച്ച് കയറിയ മലയാളികള്‍ക്കാണ് പിഴ ചുമത്തിയത്. കൊച്ചി സ്വദേശികളായ ദിനേഷ് (48), ഷിബു കുമാര്‍ (38), രഘു (41), ദിനേഷ് (36), സുബാഷ് (32), ജത്തീഷ് (37), വിപിന്‍ (30), അനൂപ് (41), വിനീഷ് (38), അമന്ത് (35), പ്രകാശ് (38), യവറിന് (35), സത്യസായി മിശ്ര (35), കിരണ്‍ (20) തുടങ്ങിയ 15 പേര്‍ക്കാണ് പിഴ ചുമത്തിയത്. മുതുമല കടുവാസംരക്ഷണ കേന്ദ്രം ഡപ്യൂട്ടി ഡയരക്ടര്‍ ശരവണന്റെ ഉത്തരവ് പ്രകാരം റെയ്ഞ്ചര്‍ ചടയപ്പനാണ് പിഴ ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."