കെ.ടി ദേവസ്യയുടെ വിയോഗത്തില്‍ ചക്കിട്ടപാറ പൗരാവലി അനുശോചിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിന്റെ രൂപീകരണ കാലഘഘട്ടം മുതല്‍ തുടര്‍ച്ചയായി 22 വര്‍ഷം പ്രസിഡന്റായിരുന്ന അന്തരിച്ച കെ.ടി ദേവസ്യ കാരിത്തടത്തിലിന്റെ ഭൗതിക ശരീരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നരിനട വിശുദ്ധ അല്‍ഫോന്‍സാ ദേവാലയ സെമത്തേരിയില്‍ ഇന്നലെ സംസ്‌കരിച്ചു. ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍, ഫാ. ലിബിന്‍ ഓലിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
കെ.ടി ദേവസ്യയുടെ ദേഹവിയോഗത്തില്‍ ചക്കിട്ടപാറ പൗരാവലി അനുശോചിച്ചു. ചക്കിട്ടപാറ പഞ്ചായത്തിന്റെ വികസനത്തിനു കെ.ടി ദേവസ്യ വഹിച്ച പങ്ക് നിസ്തുലമാണെന്നും ചരിത്ര താളുകളില്‍ രേഖപ്പെടുത്തുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍ അഭിപ്രായപ്പെട്ടു. പ്രകാശ് മുള്ളന്‍കുഴി അധ്യക്ഷനായി. എം.ജി പവിത്രന്‍, ബേബി കാപ്പുകാട്ടില്‍, ഇ.എസ് ജെയിംസ്, പത്മനാഭന്‍ പി കടിയങ്ങാട്, ജോസഫ് അമ്പാട്ട്, ജോസഫ് പള്ളൂരുത്തി, വി.വി കുഞ്ഞിക്കണ്ണന്‍, ബാബു കൂനംതടം പ്രസംഗിച്ചു. മൗനജാഥയും നടത്തി. നരിനടയില്‍ സര്‍വകക്ഷി യോഗം സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ വാര്‍ഡ് മെംബര്‍ സുഭാഷ് തോമസ് അധ്യക്ഷനായി.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ തോമസ്, റിജു രാഘവന്‍, വി.വി കുഞ്ഞിക്കണ്ണന്‍, പി.എം ജോസഫ്, ജിതേഷ് മുതുകാട്, ഷീന റോബിന്‍, പി.സി ചാക്കോ, അപ്പച്ചന്‍ പഴുക്കാകുളം പ്രസംഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ പ്രസിഡന്റ് രാജേഷ് തറവട്ടത്ത് അധ്യക്ഷനായി. ജസ്റ്റിന്‍ രാജ്, വിശാല്‍ ആന്റണി, സി. ഭവിന്ദ്, രജീഷ് പൂഴിത്തോട്, പ്രവീണ്‍ ചക്കിട്ടപാറ, ഷൈജു മുക്കള്ളില്‍, ലിന്‍സ് ലൂക്കോസ് സംസാരിച്ചു.
റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഫര്‍ക്ക യോഗം സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ റഫീഖ് ചെമ്പ്ര അധ്യക്ഷനായി. കുഞ്ഞികൃഷ്ണന്‍ പൈതോത്ത്, ജോണ്‍ കുന്നത്ത്, കെ.കെ രാജന്‍ പ്രസംഗിച്ചു.
കെ.ടി ദേവസ്യയുടെ നിര്യാണത്തില്‍ ദുഃഖ സൂചകമായി ചക്കിട്ടപാറ മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."