കൃഷിയിടത്തില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി
മീനങ്ങാടി: സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി.
പാതിരിപ്പാലത്തിന് സമീപമുള്ള വെങ്കിട സുബ്രഹ്മണ്യന്റെ കൃഷിയിടത്തിലാണ് രാത്രിയുടെ മറവില്‍ മാലിന്യം തള്ളിയത്. കൃഷിയിടത്തോട് ചേര്‍ന്ന് കിടക്കുന്ന തോട്ടിലേക്ക് മാലിന്യം ഒഴുകിയ അവസ്ഥയിലാണുള്ളത്.
കരാര്‍ വ്യവസ്ഥയില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന കക്കൂസ് മാലിന്യം ആളൊഴിഞ്ഞ ഇടങ്ങളില്‍ തള്ളുന്നത് പതിവാണ്. മീനങ്ങാടി പഞ്ചായത്തില്‍ ചീരാംകുന്ന്, മധുകൊല്ലി , ഇപ്പോള്‍ മാലിന്യം തള്ളിയ പാതിരിപ്പാലം എന്നിവിടങ്ങളില്‍ ഇതിന് മുന്‍പും മാലിന്യം കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും എസ്റ്റേറ്റ് തൊഴിലാളികളും ബന്ധപ്പെട്ടവരെ അറിയിക്കുകയും സ്ഥലത്ത് കണ്ടെത്തിയ മാലിന്യം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിക്കുകയുമായിരുന്നു.
ഒരു മഴ പെയ്താല്‍ മാലിന്യം ഒഴുകിയെത്തുക സമീപത്തെ പുഴയിലാണ്.
നിരവധി കുടുംബങ്ങളാണ് ഈ പുഴയെ ആശ്രയിക്കുന്നത്.
ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ രാത്രിയുടെ മറവില്‍ ഇങ്ങനെ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനായി കാമറകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."