നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിനു രൂപരേഖയായി
നീലേശ്വരം: നീലേശ്വരത്തെ നിര്‍ദിഷ്ട ഇ.എം.എസ് സ്റ്റേഡിയത്തിന്റെ രൂപരേഖ തയാറായി. പവലിയന്, ഫുട്ബോള്‍ ഫീല്‍ഡ്, എട്ടു ലൈനുകളിലായി സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂള്, ബാസ്കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയായിരിക്കും സ്റ്റേഡിയത്തിന്റെ നിര്‍മാണം.
സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷം ആദ്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. നീലേശ്വരം ബ്ലോക്ക് ഓഫിസിനു സമീപം പൊതുമരാമത്ത് റോഡിനോടു ചേര്‍ന്ന അഞ്ചേക്കര്‍ സ്ഥലമാണു സ്റ്റേഡിയം നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ സ്റ്റേഡിയം നിര്‍മാണത്തിനു തുക വകയിരുത്തിയിരുന്നു.
അന്ന് എം.എല്‍.എ ആയിരുന്ന കെ. കുഞ്ഞിരാമന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന യു.ഡി.എഫ് ഇക്കാര്യത്തിനു വേണ്ടത്ര പരിഗണന നല്‍കിയില്ല.
വീണ്ടും എല്‍.ഡി.എഫ് അധികാരത്തിലെത്തിയതോടെയാണ് പദ്ധതിക്കു ജീവന് വച്ചത്. എം.രാജഗോപാലന്‍ എം.എല്‍.എയുടെ ഇടപെടലും അതിനു കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."