ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മോദിയെയും ബി.ജെ.പിയെയും കുറ്റപ്പെടുത്തരുത്- കേന്ദ്രത്തെ വെള്ളപൂശി കണ്ണന്താനം
ന്യൂഡല്‍ഹി: രാജ്യത്തു നടക്കുന്ന അടിച്ചു കൊല്ലലുകള്‍ക്കും അക്രമങ്ങള്‍ക്കും പ്രധാനമന്ത്രിയെയോ പ്രത്യേക പാര്‍ട്ടിയെയോ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോകത്തെ എല്ലാ രജ്യങ്ങളിലും ഇത്തരം ഭ്രാന്തന്‍മാര്‍ ഉണ്ട്. അതുകൊണ്ടു തന്നെ ഇത്തരം പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം ഭരണകൂടത്തിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമമായ ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം. രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചും സാമുദായിക സംഘര്‍ഷങ്ങളെ കുറിച്ചുമുള്ള ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയത്.
ഇത്തരം പ്രവര്‍ത്തികളെല്ലാം കുറ്റകൃത്യങ്ങളാണ്. ഇത് ചെയ്യുന്നവരെ ജയിലിലടക്കണം. പ്രധാനമന്ത്രി തന്നെ ഇതു പറഞ്ഞിട്ടുണ്ട്. കണ്ണന്താനം ചൂണ്ടിക്കാട്ടി. 130 കോടി ജനങ്ങളുള്ള രാജ്യത്ത് കുറച്ചു പേരെങ്കിലും ഭ്രാന്തന്‍മാരായിരിക്കും. ലോകത്തെല്ലയിടത്തും, ന്യൂയോര്‍ക്ക്, പാരിസ്, ലണ്ടന്‍ എല്ലായിടത്തും ഇത്തരം ആളുകളുണ്ട്- കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. ഇവരുടെ പേരില്‍ പ്രധാനമന്ത്രിയേയും ബി.ജെ.പിയേയുമാണ് മത്തരമെന്നവകാശപ്പെടുന്ന മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത്. ഇത് തീര്‍ത്തും അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഭക്ഷിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."