റോഹിംഗ്യന്‍ മുസ്‌ലിംകളോടുള്ള ക്രൂരത അവസാനിപ്പിക്കുക: സമസ്ത
കൊല്ലം: റോഹിംഗ്യന്‍ മുസ്‌ലിംകളെ ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള മൗലീക അവകാശം നിഷേധിക്കുകയും നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന മനുഷ്യത്വരഹിതവും ആയ നടപടി മ്യാന്‍മര്‍ സര്‍കാര്‍ അവസാനിപ്പിക്കണം എന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കൊല്ലം ജില്ലാ മുഷാവറ അംഗീകരിച്ച പ്രമേയം ആവഷ്യപ്പെട്ടു.
ക്രൂരമായ മനുഷ്യാവകാഷ ലംഘനവും പീഡനവും വംശഹത്യയും വംശീയ ഉന്‍മൂലനവും ഒരു പരിഷ്‌ക്ത്ര രാജ്യത്തിനും ചേര്‍ന്നതല്ല.നിസ്സഹായ അവസ്ഥയില്‍ സഹായം തേടി വരുന്നവര്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മഹത്തായ പാരമ്പര്യമുള്ള ഇന്ത്യാ മഹരാജ്യത്തെ ഭരണകൂടം മുന്നോട്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയാ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ ഹാഫിള് കാഞ്ഞാര്‍ അഹ്മദ് കബീര്‍ ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു.
ടി. കെ. ഇബ്രാഹീംകുട്ടി മുസ്‌ലിയാര്‍, മഹ്മൂദ് മുസ്‌ലിയാര്‍, ഒ. എം. ശരീഫ് ദാരിമി, സഈദ് ഫൈസി, അബ്ദുല്‍ ജവാദ് ബാഖവി, ഷറഫുദ്ദീന്‍ ബാഖവി, അബ്ദുസ്സലീം റഷാദി, ഷാജഹാന്‍ അമാനി, എം. ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസ്സമദ് മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി, സൈഫുദ്ദീന്‍ ദാരിമി, ഫസ്ലുദ്ദീ ദാരിമി, നജ്മുദ്ദീന്‍ മന്നാനി, ജലാലുദ്ദീന്‍ മുസ്‌ലിയാര്‍, യൂനുസ് മുസ്‌ലിയാര്‍, സക്കീര്‍ ഹുസൈന്‍ ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."