റോഹിംഗ്യന്‍ വംശഹത്യയ്‌ക്കെതിരേ ലോകരാജ്യങ്ങള്‍ ഉണരണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചടയമംഗലം: റോഹിംഗ്യന്‍ വംശഹത്യയ്‌ക്കെതിരേ നടക്കുന്ന വംശഹത്യാപരമായ കൂട്ടക്കുരുതിയെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അഞ്ചല്‍ റെയിഞ്ച് ശക്തമായി അപലപിച്ചു.
രാജ്യത്തിന്റെ നിയമവ്യവസ്ഥയെ പൂര്‍ണമായി അംഗീകരിച്ച് ജീവിക്കുന്ന റോഹിംഗ്യന്‍ വംശജരെ വളരെ ക്രൂരമായ രീതിയില്‍ കൊല്ലുകയും ജീവനോടെ കുഴിച്ച് മൂടുകയും ചെയ്യുന്ന പ്രവണത രാജ്യം അവസാനിപ്പിക്കണം. ഈ ക്രൂരതയ്‌ക്കെതിരേ വന്‍കിട രാജ്യങ്ങള്‍ ഉണരണം.
മ്യാന്‍മര്‍ ഭരണകൂടത്തെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ച് റോഹിംഗ്യരുടെ സൈ്വര ജീവിതത്തിന് കളമൊരുക്കണം. മതേതര ഇന്ത്യയുടെ ഭരണഘടന അട്ടിമറിച്ച് ഫാസിസം എല്ലാ മേഖലയിലേക്കും കടന്നു കൂടിക്കൊണ്ടിരിക്കുകയാണ്. ജ്യൂഡീഷറിയെ പോലും കാവി വല്‍ക്കരിക്കുന്ന പ്രവണതയാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെ തടയിടാന്‍ ഭരണകൂടം മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
റെയിഞ്ച് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ദാരിമി അധ്യക്ഷനായി. യൂനുസ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നജ്മുദ്ദീന്‍ മന്നാനി, മുഹമ്മദ് ഇസ്ഹാഖ് വാഫി, അയ്യൂബ് നിസാമി, യൂസുഫ് മുസ്‌ലിയാര്‍, അബ്ദുല്‍ വഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."