കരാറുകാരുടെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് സമരം
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ കാരാറുകള്‍ ഏറ്റെടുത്ത് നടത്തി കരാര്‍ തുക ലഭിക്കാത്തതിനാല്‍ കടബാധ്യതയില്‍ കരാറുകാര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുമെന്ന് ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ഭാരവാഹികതള് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 15ന് ആര്യങ്കാവില്‍ അഗസ്റ്റിന്, 25ന് പത്തനാപുരത്ത് സന്തോഷ് എന്നീ കരാറുകാരാണ് ആത്മഹത്യ ചെയ്തത്. ഈ രണ്ട് ആത്മഹത്യകളും ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ക്കും മുഖ്യമന്ത്രിക്കുമടക്കം നിവേദനങ്ങള്‍ക്ക് നല്‍കിയിട്ടും തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. അസോസിയേഷന്റെ നേതൃത്വത്തില്‍ 18ന് പത്തനാപുരം ബ്ലോക്ക് ഓഫിസ് ഉപരോധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി പ്രദീപ്, വൈ. പ്രസി. അജിത്കുമാര്‍, യൂനിറ്റ് പ്രസി. എസ് ദീലീപ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."